റയൽ മാഡ്രിഡ് താരം ജനുവരിയിൽ ക്ലബ് വിടുമെന്നുറപ്പാവുന്നു, പിന്നാലെയുള്ളത് ഈ ക്ലബുകൾ !
ഈ ജനുവരിയിൽ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ് താരം ഇസ്‌ക്കോ ക്ലബ് വിടുമെന്നുറപ്പാവുന്നു. ടീമിൽ സ്ഥാനം ലഭിക്കാത്തതിൽ താരം കടുത്ത നിരാശനാണെന്നും ഈ ജനുവരിയിൽ തന്നെ താരം ക്ലബ് വിടുമെന്നും സ്പാനിഷ് മാധ്യമമായ ഡയാറിയോ എഎസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ താരത്തിന് അവസരങ്ങൾ നൽകാറില്ല. പകരം വാസ്‌ക്കസ്, ഫെഡേ വാൽവെർദെ, റോഡ്രിഗോ എന്നിവരൊക്കെയാണ് ഇലവനിൽ സ്ഥാനം പിടിക്കാറുള്ളത്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ഇസ്കോ ബെഞ്ചിലായിരുന്നു. അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിനുള്ള സ്പെയിനിന്റെ സ്‌ക്വാഡിൽ ഇടം നേടണമെന്നാണ് ഇസ്‌ക്കോയുടെ ആഗ്രഹം. അതിന് വേണ്ടി അവസരങ്ങൾ ലഭിക്കുന്ന ക്ലബ്ബിലേക്ക് കൂടുമാറാനാണ് താരം ആഗ്രഹിക്കുന്നത്. അതിനാൽ ജനുവരിയിൽ തന്നെ താരം റയൽ വിട്ടേക്കും.
Isco is fed up and wants to leave Real Madrid https://t.co/SGZVwSHGcE
— SPORT English (@Sport_EN) December 14, 2020
പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനാണ് താരത്തിന് ആഗ്രഹം. എന്നാൽ പെപ് ഗ്വാർഡിയോളക്ക് താരത്തിൽ താല്പര്യമുണ്ടോ എന്നുള്ളത് ഇപ്പോഴും അറിവില്ലാത്തതാണ്. അതേസമയം എവെർട്ടണുമായി താരത്തെ ബന്ധിപ്പിച്ച് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ആഞ്ചലോട്ടി ഇക്കാര്യം നിരസിച്ചിരുന്നു. നിലവിൽ ഇന്റർ മിലാൻ, സെവിയ്യ, യുവന്റസ് എന്നിവരുടെ പേരുകളൊക്കെയാണ് ഉയർന്നു കേൾക്കുന്നത്. 2022 വരെ താരത്തിന് കരാറുണ്ട്. നിലവിൽ ആറു മില്യൺ യൂറോയാണ് താരത്തിന്റെ സാലറി. ഇത് മറ്റേതെങ്കിലും ക്ലബ്ബിൽ നിന്നും ലഭിക്കുമോ എന്നുള്ളത് സംശയകരമാണ്. ഏതായാലും ജനുവരിയിൽ റയൽ വിടാനുള്ള ഒരുക്കത്തിൽ തന്നെയാണ് ഇസ്കോ.
Isco is so far down Zidane's Real Madrid pecking order he 'did not even WARM UP during their last three games' https://t.co/MEaw6ESkfr
— MailOnline Sport (@MailSport) December 14, 2020