റയൽ പിഎസ്ജിയെയും ചെൽസിയെയും തോൽപ്പിച്ചത് ഭാഗ്യം കൊണ്ട്,ഉടൻ തന്നെ തീരുമാനമാവും : മുൻ റയൽ താരം
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെയാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് നേരിടുക.രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കരുത്തരായ പിഎസ്ജിയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു റയൽ ക്വാർട്ടറിലേക്ക് മുന്നേറിയത്.ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്.
എന്നാൽ റയലിന്റെ ഈ വിജയങ്ങളിൽ അന്റോണിയോ കസ്സാനോ ഒട്ടും സംതൃപ്തനല്ല. ഈ വിജയങ്ങൾ ഒക്കെ തന്നെയും ഭാഗ്യം കൊണ്ടാണെന്നും ഉടൻതന്നെ അത് അവസാനിക്കുമെന്നുമാണ് കസ്സാനോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ബോബോ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കസ്സാനോയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 18, 2022
” റയൽ മാഡ്രിഡ് മോശമായാണ് കളിക്കുന്നത്.പക്ഷെ പിഎസ്ജിക്കെതിരെയും ചെൽസിക്കെതിരെയും റയൽ വിജയിച്ചത് ഭാഗ്യം കൊണ്ടാണ്. അത് ഉടൻ തന്നെ അവസാനിക്കും.ലാലിഗയിലും റയൽ നല്ല രൂപത്തിലല്ല കളിക്കുന്നത്.ബാഴ്സയെ നോക്കുകയാണെങ്കിൽ അവർ വൈകിയാണ് ഫോമിലേക്ക് എത്തിയത്. പക്ഷേ മികച്ച രൂപത്തിൽ കളിക്കുന്നു.ആഞ്ചലോട്ടിക്ക് കീഴിൽ നല്ലതായി തോന്നും. പക്ഷേ അദ്ദേഹം തന്റെ കരിയറിൽ ഒരൊറ്റ താരത്തെ പോലും മികവിലേക്ക് ഉയർത്തി കൊണ്ട് വന്നിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല ” കസ്സാനോ പറഞ്ഞു.
റയൽ മാഡ്രിഡിന് വേണ്ടി ആകെ 29 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് കസ്സാനോ.നാല് ഗോളുകളും ഒരു അസിസ്റ്റുമാണ് റയലിൽ അദ്ദേഹത്തിന്റെ സമ്പാദ്യം.