റയൽ ഇരവാദം കളിക്കുന്നു,ഇത് ഓവറാണ്, വെറും തരം താഴ്ന്ന പ്രവർത്തി: വിമർശനവുമായി ടെബാസ്

ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം നേടുമെന്ന് ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചിരുന്നത് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറായിരുന്നു. എന്നാൽ ഈ ചടങ്ങിന് മണിക്കൂറുകൾക്കു മുൻപേ ഹൃദയം തകർക്കുന്ന വാർത്തയാണ് അദ്ദേഹത്തെ തേടിയെത്തിയത്.വിനീഷ്യസിനെ പരാജയപ്പെടുത്തിക്കൊണ്ട് റോഡ്രി ഈ പുരസ്കാരം നേടുകയായിരുന്നു.ഇതറിഞ്ഞ റയൽ മാഡ്രിഡ് ഈ ചടങ്ങ് ബഹിഷ്കരിച്ചു.ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും ഫുട്ബോൾ ലോകത്തെ കെട്ടടങ്ങിയിട്ടില്ല.

ഏതായാലും റയൽ മാഡ്രിഡ് ഈ ചടങ്ങ് ബഹിഷ്കരിച്ചതിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ലാലിഗ പ്രസിഡണ്ടായ ഹവിയർ ടെബാസ്.റയൽ വെറുതെ ഇരവാദം കളിക്കുന്നു എന്നാണ് അദ്ദേഹം ആരോപിച്ചിട്ടുള്ളത്. ചടങ്ങ് ബഹിഷ്കരിച്ചത് തരം താഴ്ന്ന പ്രവർത്തിയാണെന്നും സ്പെയിനിലും ഇത്തരത്തിലുള്ള പ്രവർത്തികൾ റയലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും ടെബാസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റയൽ മാഡ്രിഡ് ബാലൺഡി’ഓർ പുരസ്കാര ചടങ്ങിൽ പങ്കെടുക്കണമായിരുന്നു. ഫ്രാൻസ് ഫുട്ബോളിന്റെ സിസ്റ്റത്തെ ചോദ്യം ചെയ്യാൻ അവർക്ക് അധികാരമില്ല.റയൽ മാഡ്രിഡ് ഇരവാദം കളിക്കുകയാണ്.അത് ഭയങ്കര ഓവറാണ്. അനാവശ്യവുമാണ്.എന്താണ് അവർ ചെയ്യുന്നത് എനിക്ക് മനസ്സിലാകുന്നില്ല. ഇത് തരംതാണ പ്രവർത്തിയായിപ്പോയി. സ്പെയിനിലും ഇത്തരത്തിലുള്ള പ്രവർത്തികൾ അവരുടെ ഭാഗത്തുനിന്നു ഉണ്ടായിട്ടുണ്ട് ” ഇതാണ് ലാലിഗ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

ഏതായാലും ബാലൺഡി’ഓർ ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ പേരിൽ വലിയ വിമർശനങ്ങൾ മാഡ്രിഡിന് ഏൽക്കേണ്ടി വരുന്നുണ്ട്. ഏറ്റവും മികച്ച ക്ലബ്ബിനുള്ള പുരസ്കാരം സ്വന്തമാക്കിയത് റയൽ മാഡ്രിഡ് ആണ്. കൂടാതെ ആഞ്ചലോട്ടിക്കും കിലിയൻ എംബപ്പേക്കും പുരസ്കാരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും സ്വീകരിക്കാൻ വേണ്ടി ആരും എത്തിയിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *