റയലുമായി കരാർ പുതുക്കുമോ? നിലപാട് വ്യക്തമാക്കി കാസീമിറോ !
റയൽ മാഡ്രിഡിനും പരിശീലകൻ സിനദിൻ സിദാനും ഏറെ വേണ്ടപ്പെട്ട താരമാണ് ബ്രസീലിയൻ മിഡ്ഫീൽഡർ കാസീമിറോ. ഈ സീസണിൽ റയലിനെ ലീഗ് ചാമ്പ്യൻമാരാക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് താരം വഹിച്ചിട്ടുണ്ട്. താരമിപ്പോൾ തന്റെ റയലുമായുള്ള കരാർ പുതുക്കുമോ എന്ന കാര്യത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ്. നിലവിൽ 2023 വരെയാണ് താരത്തിന് കരാറുള്ളത്. ഇതൊരു ബുദ്ദിമുട്ടേറിയ ചോദ്യമാണ് എന്നാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. മാത്രമല്ല ഇതിപ്പോൾ സംസാരിക്കാൻ പറ്റിയ വിഷയമല്ലെന്നും ഇപ്പോൾ തങ്ങളുടെ ശ്രദ്ധ മുഴുവനും മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൻമേൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്പോർട്ടെ ഇന്ററാറ്റിവോസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാരെത് ബെയ്‌ലിനെ കുറിച്ചും കാസീമിറോ മനസ്സ് തുറന്നു. തങ്ങളുടെ എല്ലാവരുടെയും പിന്തുണ അദ്ദേഹത്തിനുണ്ടെന്നും എന്നാൽ ഇത് അദ്ദേഹത്തിന് ഇത് നല്ല നിമിഷങ്ങൾ അല്ലെന്നും കാസീമിറോ പറഞ്ഞു.
Casemiro looks ahead to the city game, says everyone is supportive of Gareth Bale but doesn't want to talk about his contract renewal https://t.co/coNNauNRP3 #RealMadrid #ChampionsLeague
— AS English (@English_AS) August 4, 2020
” കരാർ പുതുക്കുമോ എന്നുള്ളത് ഒരു ബുദ്ദിമുട്ടേറിയ ചോദ്യമാണ്. ഇതിനെ കുറിച്ച് സംസാരിക്കാനുള്ള ശരിയായ സമയം ഇതാണ് എനിക്ക് തോന്നുന്നില്ല. ഞങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് സിറ്റിയെ കുറിച്ച് മാത്രമാണ്. കരാർ പുതുക്കാനുള്ള ശരിയായ സമയം വരുമ്പോൾ എന്റെ ഏജന്റ് അതിനെ കുറിച്ച് ക്ലബുമായി സംസാരിക്കും. ബെയ്‌ലിനെ സംബന്ധിച്ചെടുത്തോളം അദ്ദേഹത്തിനിത് നല്ല നിമിഷങ്ങൾ അല്ല. തീർച്ചയായും അദ്ദേഹം ഒരു കഠിനാദ്ധ്യാനി ആണ്.മികച്ച പ്രതിഭയാണ്. ക്ലബ്ബിന്റെയും പരിശീലകന്റെയും പിന്തുണ അദ്ദേഹത്തിനുണ്ട്. പക്ഷെ അദ്ദേഹത്തിനിത് നല്ല നിമിഷങ്ങൾ അല്ല ” കാസീമിറോ പറഞ്ഞു.
Casemiro: "Bale knows it is not the best moment of his career but he is working and he has our support, that of the coach & that of the club. He is very important for us, at any time he can surprise like he's already shown. He is decisive, who scores in finals like 2 in the UCL." pic.twitter.com/yE3ZbbL0Z3
— M•A•J (@Ultra_Suristic) August 4, 2020