റയലിൽ പ്രതിസന്ധി ഉണ്ടാവില്ല, വലിയ മാറ്റത്തിന് തയ്യാറായി എംബപ്പേ!

ഈ സീസണിന് ശേഷം റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ തീരുമാനിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ കരാർ അവസാനിക്കുകയാണ്.ഫ്രീ ഏജന്റായി കൊണ്ടാണ് എംബപ്പേ റയൽ മാഡ്രിഡിൽ എത്തുക.ഏറെ കാലമായി താരത്തിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് റയൽ മാഡ്രിഡ്.ഇപ്പോഴാണ് അത് ഫലം കാണുന്നത്.

എന്നാൽ എംബപ്പേ വരുമ്പോൾ റയലിൽ സ്വാഭാവികമായും ചില പ്രതിസന്ധികൾ ഉണ്ടാകും. അതിലൊന്ന് താരത്തിന്റെ പൊസിഷനാണ്. പ്രധാനമായും ലെഫ്റ്റ് വിങ്ങിലാണ് എംബപ്പേ കളിക്കാറുള്ളത്. എന്നാൽ റയൽ മാഡ്രിഡിൽ ലെഫ്റ്റ് വിങ് വിനീഷ്യസ് ജൂനിയറുടെ കൈകളിൽ ഭദ്രമാണ്.അദ്ദേഹം തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.എന്നാൽ എംബപ്പേ വരുന്നതോടെ ഈ പൊസിഷനിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും.

അതുകൊണ്ടുതന്നെ വിനീഷ്യസ് ജൂനിയർ ക്ലബ് സാധ്യതയുണ്ട് എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ പ്രമുഖ സ്പാനിഷ് മാധ്യമമായ As ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് റയലിൽ പുതിയ റോൾ സ്വീകരിക്കാൻ എംബപ്പേ തയ്യാറായിട്ടുണ്ട്. നമ്പർ 9 പൊസിഷനിൽ കളിക്കാൻ എംബപ്പേ തീരുമാനിച്ചു കഴിഞ്ഞു എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.എംബപ്പേ സെന്ററിൽ കളിക്കാൻ തീരുമാനിച്ചത് കൊണ്ട് തന്നെ വിനീഷ്യസ്,റോഡ്രിഗോ എന്നിവരുടെ കാര്യത്തിൽ റയലിന് മാറ്റങ്ങൾ ഒന്നും വരുത്തേണ്ടി വരില്ല.

ഇടത് വിങ്ങിൽ വിനീഷ്യസ്,സെന്റർ സ്ട്രൈക്കർ റോളിൽ എംബപ്പേ, വലത് വിങ്ങിൽ റോഡ്രിഗോ എന്നിങ്ങനെയായിരിക്കും റയൽ മാഡ്രിഡിന്റെ മുന്നേറ്റ നിര വരിക. അടുത്ത സമ്മറിൽ റയലിനൊപ്പം ജോയിൻ ചെയ്യുന്ന എൻഡ്രിക്കിന് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ലഭിക്കാൻ പ്രയാസമായിരിക്കും. മറിച്ച് അദ്ദേഹം പകരക്കാരന്റെ റോളിലായിരിക്കും ഉണ്ടാവുക. ലോണിൽ കളിക്കുന്ന സ്ട്രൈക്കർ ഹൊസെലു ക്ലബ്ബ് വിടാൻ തന്നെയാണ് സാധ്യത. ബെൻസിമ ക്ലബ്ബ് വിട്ടതുകൊണ്ടുതന്നെ ഒരു നമ്പർ നയൻ സ്ട്രൈക്കറുടെ ഒഴിവ് റയൽ മാഡ്രിഡിൽ ഉണ്ട്. അത് എംബപ്പേ നികത്തും എന്നാണ്ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *