റയലിലേക്ക് പോരാൻ എല്ലാദിവസവും ഞാൻ അവനോട് പറയാറുണ്ട്: സ്പാനിഷ് സൂപ്പർ താരത്തെ കുറിച്ച് കാർവഹൽ

ഇത്തവണത്തെ യൂറോ കപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീം ഏതാണെന്ന് ചോദിച്ചാൽ അത് സ്പെയിനാണ് എന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാവില്ല. കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചു കൊണ്ട് ആധികാരികമായി കൊണ്ടാണ് സ്പെയിൻ ഇപ്പോൾ ഫൈനലിൽ എത്തിയിട്ടുള്ളത്.കലാശ പോരാട്ടത്തിൽ ഇംഗ്ലണ്ടാണ് അവരുടെ എതിരാളികൾ. വരുന്ന ഞായറാഴ്ച്ച അർദ്ധരാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.

നിലവിൽ സ്പെയിനിന് വേണ്ടി മിന്നുന്ന പ്രകടനം നടത്തുന്ന താരമാണ് റോഡ്രി. സ്പെയിനിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും മധ്യനിരയിൽ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു താരമായി മാറാൻ റോഡ്രിക്ക് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്. റയൽ മാഡ്രിഡ് സൂപ്പർതാരവും റോഡ്രിയുടെ സഹതാരവുമായ ഡാനി കാർവഹൽ താരത്തെ തന്റെ ക്ലബ്ബിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ ഉള്ളത്.റോഡ്രിയോട് റയലിലേക്ക് പോരാൻ താൻ എല്ലാദിവസവും പറയാറുണ്ട് എന്നാണ് കാർവ്വഹൽ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ എല്ലാ ദിവസവും അദ്ദേഹത്തോട് പറയാറുണ്ട് മാഞ്ചസ്റ്റർ സിറ്റി വിട്ടുകൊണ്ട് റയൽ മാഡ്രിഡിലേക്ക് പോരാൻ. ഞങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമുണ്ട് എന്ന് ഞാൻ അദ്ദേഹത്തോട് പറയാറുണ്ട്.അപ്പോൾ അദ്ദേഹം എന്നോട് പറയും കോൺട്രാക്ട് അവശേഷിക്കുന്നുണ്ട് എന്നത്.അതാണ് അദ്ദേഹത്തിന് തടസ്സമായി നിലകൊള്ളുന്നത്. എന്നാൽ റോഡ്രി റയൽ മാഡ്രിഡിന് പറ്റിയ ഒരു താരമായിരിക്കും. അത് എനിക്കുറപ്പാണ്. അത് എല്ലാ നിലയിലും എനിക്ക് പറയാൻ സാധിക്കും ” ഇതാണ് കാർവഹൽ പറഞ്ഞിട്ടുള്ളത്.

നിലവിലെ ബാലൺഡി’ഓർ പോരാട്ടത്തിൽ സജീവമായി നിലകൊള്ളുന്ന താരമാണ് റോഡ്രി. ക്ലബ്ബിന് വേണ്ടിയും രാജ്യത്തിനുവേണ്ടിയും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. നിലവിൽ അദ്ദേഹത്തിന് 2027 വരെ ക്ലബ്ബുമായി കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി വിടാനുള്ള സാധ്യത കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *