റയലിന് തിരിച്ചടി, പരിക്കേറ്റ സൂപ്പർ താരം ഒരു മാസം പുറത്ത്!
റയൽ മാഡ്രിഡിന്റെ മധ്യനിര താരമായ ടോണി ക്രൂസിന്റെ സേവനം ഈ സീസണിന്റെ തുടക്കത്തിൽ ലഭിച്ചേക്കില്ല. താരത്തിന് പരിക്കേറ്റതായി ഇപ്പോൾ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.ഗ്രോയിൻ ഇഞ്ചുറിയാണ് ടോണി ക്രൂസിനെ പിടിപെട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിലും ഗ്രോയിൻ ഇഞ്ചുറി താരത്തെ വല്ലാതെ അലട്ടിയിരുന്നു.ഇതോടെ താരം ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് പതിനാലാം തിയ്യതി അലാവസിനെതിരെയാണ് റയൽ പുതിയ സീസണിലെ ആദ്യ ലാലിഗ മത്സരം കളിക്കുന്നത്.ഈ മത്സരം താരത്തിന് നഷ്ടമായേക്കും. ഏതായാലും ടോണി ക്രൂസിന്റെ പരിക്ക് പുതിയ പരിശീലകനായ ആഞ്ചലോട്ടിക്ക് തിരിച്ചടിയേൽപ്പിക്കുന്ന ഒന്നാണ്.
He'll be out for a month 🚑https://t.co/R0Nt8tUrmO
— MARCA in English (@MARCAinENGLISH) August 3, 2021
അതേസമയം മറ്റൊരു ആശ്വാസകരമായ വാർത്ത റയൽ ക്യാമ്പിൽ നിന്നും പുറത്ത് വന്നിട്ടുണ്ട്. പുതുതായി ടീമിൽ എത്തിച്ച ഡേവിഡ് അലാബ കോവിഡിൽ നിന്നും മുക്തനായി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ചയാണ് അദ്ദേഹം പരിശീലനത്തിന് തുടക്കം കുറിച്ചത്. റയൽ ജേഴ്സിയിലുള്ള അരങ്ങേറ്റത്തിനായി കാത്തിരിപ്പിലാണ് താരം.
അതേസമയം ആഞ്ചലോട്ടിയുടെ ആദ്യസൗഹൃദം മത്സരം ആശാവഹമായ ഒന്നായിരുന്നില്ല.റെയിഞ്ചേഴ്സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ പരാജയം രുചിച്ചിരുന്നു.