റയലിന്റെ വിജയം ഏറ്റു ആഘോഷിച്ചു,പെപ്പിനോടുള്ള ഇഷ്ടക്കേട് കൊണ്ടാണെന്ന് ആരാധകർ!
കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കിക്കൊണ്ട് റയൽ മാഡ്രിഡ് ഫൈനലിൽ പ്രവേശിച്ചിരുന്നു.ഇരുപാദങ്ങളിലുമായി അഞ്ചിനെതിരെ 6 ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം നേടിയത്. ഇതോടെ പെപ് ഗ്വാർഡിയോളയും സംഘവും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കുകയായിരുന്നു.
റയലിന്റെ ഈയൊരു വിജയം കാമറൂൺ ഇതിഹാസമായ സാമുവൽ ഏറ്റു ആഘോഷിച്ചിട്ടുണ്ട്. അതായത് റയൽ കളിക്കുന്ന ഒരു ചിത്രം ഏറ്റു സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.അതിന് അദ്ദേഹം ക്യാപ്ഷൻ നൽകിയത് ഇങ്ങനെയാണ്.
” ബ്രാവോ റയൽ മാഡ്രിഡ്. ഞാൻ എന്റെ കരിയർ ആരംഭിച്ചത് അവിടെ നിന്നാണ്. വളരെയധികം മതിപ്പുളവാക്കുന്ന ഒരു വിജയമാണ് അവർ നേടിയിട്ടുള്ളത് ” ഇതാണ് ഏറ്റു കുറിച്ചത്. എന്നാൽ ബാഴ്സ ഇതിഹാസമായി വിലയിരുത്തപ്പെടുന്ന ഏറ്റുവിന്റെ ഈയൊരു ആഘോഷത്തിൽ പല ബാഴ്സ ആരാധകരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ആഫ്രിക്കൻ ഫുട്ബോൾ ആരാധകരിൽ ഭൂരിഭാഗം പേരും ഏറ്റുവിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് രംഗത്ത് വന്നത്.അതായത് 2009-ലായിരുന്നു ഏറ്റുവിന് ബാഴ്സ വിടേണ്ടി വന്നത്. ഇതിന് കാരണക്കാരൻ പെപ് ഗ്വാർഡിയോളയാണ് എന്നാണ് പല ആരാധകരും ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ പെപ്പിന്റെ തോൽവി ഏറ്റു ആഘോഷിച്ചു എന്നാണ് പലരും ഇതിനെ വ്യാഖ്യാനിച്ചത്.
— Murshid Ramankulam (@Mohamme71783726) May 7, 2022
അത്തരത്തിലുള്ള ചില കമന്റുകൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.
” പെപ് ഗ്വാർഡിയോള ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിൽ അദ്ദേഹത്തിന് വലിയ സന്തോഷമുണ്ട് ” ഇതായിരുന്നു ഒരു ആരാധകൻ കുറിച്ചത്.
“ഇത് പെപ്പിനുള്ളതാണ്.ഏറ്റു ബാഴ്സയിൽ ഉണ്ടായിരുന്ന സമയത്ത് പെപ് ഗ്വാർഡിയോള വല്ലാത്ത അസ്വസ്ഥതയായിരുന്നു പ്രകടിപ്പിച്ചിരുന്നത് ” ഇതാണ് മറ്റൊരു ആരാധകന്റെ അഭിപ്രായം.
” ഒരുപാട് ആഫ്രിക്കൻ താരങ്ങളോട് പെപ് മോശമായി പെരുമാറിയിട്ടുണ്ട് ” എന്നായിരുന്നു ഒരു ആരാധകൻ പറഞ്ഞത്.” പെപ് ഏറ്റുവിനെയും യായ ടുറയെയും അപമാനിച്ചിരുന്നു.സബ് സഹാറൻ ആഫ്രിക്കൻ താരങ്ങളെ പെപ് യഥാർത്ഥത്തിൽ വെറുക്കുന്നുണ്ട് ” ഇതായിരുന്നു ഒരു ആരാധകൻ ഇതിനോട് പ്രതികരണമായി കൊണ്ട് രേഖപ്പെടുത്തിയത്.
ഇത്തരത്തിലുള്ള ഒരുപാട് അഭിപ്രായങ്ങളായിരുന്നു ഇതിനെ കുറിച്ച് ഉയർന്നു വന്നിരുന്നത്.ഏതായാലും ഏറ്റുവിന്റെ പോസ്റ്റ് വലിയ വാഗ്വാദത്തിലേക്കാണ് വഴി വെച്ചിരിക്കുന്നത്.