റയലിനെ സെവിയ്യ പൂട്ടി, ലാലിഗയിൽ കിരീടപ്പോരാട്ടം മുറുകുന്നു!
ഏറെ നിർണായകമായിരുന്ന മത്സരത്തിൽ കരുത്തരായ റയലിനെ സമനിലയിൽ തളച്ച് സെവിയ്യ. ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ 2-2 എന്ന സ്കോറിനാണ് സെവിയ്യ റയലിനെ അവരുടെ മൈതാനത്ത് സമനിലയിൽ കുരുക്കിയത്.അവസാന നിമിഷം സെവിയ്യ താരം ഡിയഗോ കാർലോസ് വഴങ്ങിയ സെൽഫ് ഗോളാണ് സെവിയ്യക്ക് തിരിച്ചടിയായത്.സെവിയ്യക്ക് വേണ്ടി ഫെർണാണ്ടോ, റാക്കിറ്റിച്ച് എന്നിവർ ഗോളുകൾ നേടിയപ്പോൾ റയലിന്റെ ഗോൾ മാർക്കോ അസെൻസിയോ നേടി. ഒരു ഗോൾ സെൽഫ് ഗോളായിരുന്നു. ജയിച്ചാൽ അത്ലറ്റിക്കോക്ക് ഒപ്പമെത്താനാവുമായിരുന്ന സുവർണാവസരമാണ് റയൽ കളഞ്ഞു കുളിച്ചത്.നിലവിൽ 35 മത്സരങ്ങളിൽ നിന്ന് 77 പോയിന്റുള്ള അത്ലറ്റിക്കോ ഒന്നാമതാണ്.75 പോയിന്റ് വീതമുള്ള റയൽ രണ്ടാമതും ബാഴ്സ മൂന്നാമതും 71 പോയിന്റുള്ള സെവിയ്യ നാലാമതുമാണ്.
🏁 FP: @realmadrid 2-2 @SevillaFC
— Real Madrid C.F. (@realmadrid) May 9, 2021
⚽ @marcoasensio10 67', Diego Carlos (p.p.) 90+4' ; Fernando 22', Rakitić (p) 78'#Emirates | #RealMadridSevillaFC pic.twitter.com/8uxpUOV2U3
മത്സരത്തിന്റെ 12-ആം മിനുട്ടിൽ തന്നെ റയലിന് വേണ്ടി കരിം ബെൻസിമ വലകുലുക്കിയെങ്കിലും അത് ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു.22-ആം മിനിട്ടിലാണ് ഫെർണാണ്ടോയുടെ ഗോൾ വരുന്നത്. റാക്കിറ്റിച്ചിന്റെ അസിസ്റ്റിൽ നിന്നാണ് താരം ഗോൾ നേടിയത്.ഈ ഗോളിന്റെ ലീഡിലാണ് സെവിയ്യ കളം വിട്ടത്.എന്നാൽ 67-ആം മിനുട്ടിൽ ക്രൂസിന്റെ അസിസ്റ്റിൽ നിന്നും അസെൻസിയോ ഗോൾ നേടിക്കൊണ്ട് സമനില നേടിക്കൊടുത്തു.പക്ഷേ 78-ആം മിനുട്ടിൽ റയലിന് വീണ്ടും തിരിച്ചടിയേറ്റു.ലഭിച്ച പെനാൽറ്റി റാക്കിറ്റിച്ച് ഗോളാക്കി മാറ്റുകയായിരുന്നു.ഒടുവിൽ 94-ആം മിനുട്ടിലാണ് റയൽ സമനില ഗോൾ നേടുന്നത്. ക്രൂസ്, ഹസാർഡ് എന്നിവരുടെ ഇടപെടൽ മൂലമാണ് ഡിയഗോ കാർലസിന്റെ സെൽഫ് ഗോൾ പിറന്നത്.
📸 #RealMadridSevillaFC pic.twitter.com/37ZHyvOVwi
— Real Madrid C.F. (@realmadrid) May 9, 2021