റയലിനെക്കാൾ മികച്ച ടീം ഞങ്ങൾക്കുണ്ട് : ബാഴ്സ പ്രസിഡണ്ട് ലാപോർട്ട!

കഴിഞ്ഞ സീസണിലെ ലാലിഗ കിരീടം സാവിക്ക് കീഴിൽ സ്വന്തമാക്കാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. ലാലിഗയിൽ മികച്ച പ്രകടനം നടത്തിയിരുന്നുവെങ്കിലും യൂറോപ്യൻ കോമ്പറ്റീഷനുകളിൽ ബാഴ്സ മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. ഏതായാലും ഇൽകെയ് ഗുണ്ടോഗനെ പോലെയുള്ള ചില താരങ്ങളെ ഇത്തവണ ബാഴ്സ സ്വന്തമാക്കിയിട്ടുണ്ട്.അടുത്ത സീസണിൽ കൂടുതൽ മികവിലേക്ക് ഉയരാൻ ക്ലബ്ബിൽ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇതേക്കുറിച്ച് ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ട ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് റയലിനെക്കാൾ മികച്ച ടീം ഇപ്പോൾ ബാഴ്സക്കുണ്ട് എന്നാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്. ടീം എന്ന നിലയിലും താരങ്ങളുടെ കാര്യത്തിലും റയലിനെക്കാൾ ബാഴ്സ മുമ്പിലാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബാഴ്സ പ്രസിഡന്റ്.ലാപോർട്ടയുടെ വാക്കുകൾ ഇങ്ങനെയാണ്.

” റയൽ മാഡ്രിഡിനെക്കാൾ മികച്ചത് ഞങ്ങളാണ്.അവരെക്കാൾ മികച്ച ടീം ഞങ്ങൾക്കുണ്ട്. അത് ടീം എന്ന നിലയിൽ മാത്രമല്ല,താരങ്ങളുടെ കാര്യത്തിലും ഞങ്ങളുടെ താരങ്ങൾ തന്നെയാണ് മികച്ചവർ. ഒരു ബാഴ്സ ആരാധകൻ എന്ന നിലയിൽ ഞങ്ങൾ ബിൽഡ് ചെയ്തുകൊണ്ടിരിക്കുന്ന ഈ ടീമിൽ ഞാൻ സംതൃപ്തനാണ്. ഞങ്ങൾക്ക് ഇപ്പോൾ തന്നെ വളരെയധികം കോമ്പറ്റീറ്റീവായ ഒരു ടീമുണ്ട്.ഞങ്ങൾ കഴിഞ്ഞ സീസണിലെ സ്പാനിഷ് ലീഗ് കിരീടം നേടി. അത് ഇനിയും ഞങ്ങൾക്ക് തുടരേണ്ടതുണ്ട് ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.

സൂപ്പർ താരം ലയണൽ മെസ്സി,മാഴ്സെലോ ബ്രോസോവിച്ച്,ആർദ ഗുലർ എന്നീ താരങ്ങളെ സ്വന്തമാക്കാൻ വേണ്ടി എഫ്സി ബാഴ്സലോണ പരിശ്രമിച്ചിരുന്നു. എന്നാൽ ഈ മൂന്ന് താരങ്ങളെയും ബാഴ്സക്ക് നഷ്ടമാവുകയായിരുന്നു. അതേസമയം ബാഴ്സയുടെ എതിരാളികളായ റയൽ മാഡ്രിഡ് ജൂഡ് ബെല്ലിങ്ഹാം,ഗുലർ എന്നിവരെ സ്വന്തമാക്കിയിട്ടുണ്ട്.എംബപ്പേ എത്തുമെന്നുള്ള അഭ്യൂഹങ്ങളും സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *