രണ്ട് പേർക്ക് കോവിഡ്, ബാഴ്‌സയുടെ പരിശീലനവും പത്രസമ്മേളനവും മാറ്റിവെച്ചു !
എഫ്സി ബാഴ്സലോണയിലെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ബാഴ്സ അധികൃതർ ഔദ്യോഗികമായി അറിയിച്ചു. ഇന്നലെയാണ് തങ്ങളുടെ രണ്ട് ടെക്നിക്കൽ സ്റ്റാഫുകൾക്ക് കോവിഡ് പോസിറ്റീവ് ആയതായി ബാഴ്സ അറിയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു പരിശോധന നടത്തിയിരുന്നത്. ഫലത്തിൽ രണ്ട് പേർക്ക് പോസിറ്റീവ് ആയതോടെ ബാഴ്‌സ തങ്ങളുടെ പരിശീലനവും പത്രസമ്മേളനവും മാറ്റിവെച്ചു. പുതുക്കിയ സമയം പിന്നീട് അറിയിക്കുമെന്നാണ് ബാഴ്സ പ്രസ്താവനയിൽ അറിയിച്ചത്. ഹുയസ്ക്കക്കെതിരെയുള്ള മത്സരത്തിൽ വിജയിച്ചതിന് ശേഷം ഞായറാഴ്ച്ചയായിരുന്നു ബാഴ്സ ടീം അംഗങ്ങൾ തിരിച്ചെത്തിയത്.
Two members of the first team staff test positive for Covid-19
— FC Barcelona (@FCBarcelona) January 4, 2021
തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ഷെഡ്യൂൾ ചെയ്ത് വെച്ചിരുന്ന പരിശീലനം മാറ്റിവെക്കുകയായിരുന്നു. മാത്രമല്ല, പരിശീലകൻ റൊണാൾഡ് കൂമാന്റെ പത്രസമ്മേളനവും മാറ്റിവെച്ചിട്ടുണ്ട്. ഇനി താരങ്ങൾക്കും സ്റ്റാഫുകൾക്കുമിടയിൽ ഒരു തവണ കൂടി പരിശോധനനടത്തും. ഇതിന്റെ ഫലം പുറത്ത് വന്നതിന് ശേഷം ബാഴ്‌സ പരിശീലനം നടത്തും. ബുധനാഴ്ച്ച അത്‌ലെറ്റിക്ക് ക്ലബ്ബിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. അത്‌ലെറ്റിക്കിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക.
🚨 El Barcelona confirma dos positivos por coronavirus en el staff técnico y aplaza el entrenamiento y la rueda de prensa de Koeman https://t.co/mk4pOpl5OT
— MARCA (@marca) January 4, 2021