രണ്ടു ഗോളുകൾക്ക് തോൽവി മുന്നിൽ കണ്ടു, പിന്നീട് കിടിലൻ തിരിച്ചു വരവുമായി ബാഴ്സ.
ഇന്നലെ ലാലിഗയിൽ നടന്ന ആറാം റൗണ്ട് പോരാട്ടത്തിൽ ഒരു തകർപ്പൻ വിജയം നേടാൻ എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് സെൽറ്റ വിഗോയെ ബാഴ്സലോണ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ രണ്ട് ഗോളുകളുടെ തോൽവി മുന്നിൽ കണ്ട ബാഴ്സലോണ പിന്നീട് തകർപ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു.
മത്സരത്തിൽ സെൽറ്റ വിഗോ ലാർസനിലൂടെയും ഡൂവികസിലൂടെയും ലീഡ് നേടുകയായിരുന്നു. തുടർന്ന് മത്സരത്തിന്റെ 80ആം മിനിറ്റ് വരെ ബാഴ്സലോണ 2 ഗോളുകൾക്ക് പുറകിലായിരുന്നു. പക്ഷേ പിന്നീടാണ് ബാഴ്സയുടെ തിരിച്ചുവരവ് സംഭവിച്ചത്. സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കി ഇരട്ട ഗോളുകൾ നേടിക്കൊണ്ട് സമനില നേടിക്കൊടുക്കുകയായിരുന്നു.
FULL TIME!!! EPIC COMEBACK! #BarçaCelta pic.twitter.com/ewsm3CQcX0
— FC Barcelona (@FCBarcelona) September 23, 2023
പിന്നീട് ജോവോ കാൻസെലോയാണ് ബാഴ്സയുടെ വിജയഗോൾ നേടിയത്.89ആം മിനുട്ടിലായിരുന്നു ഈ ഗോൾ പിറന്നത്.ഫെലിക്സ്,കാൻസെലോ,ഗാവി എന്നിവരാണ് അസിസ്റ്റുകൾ നേടിയത്. ഏതായാലും ആവേശകരമായ വിജയമാണ് ബാഴ്സ സ്വന്തമാക്കിയിട്ടുള്ളത്. 6 മത്സരങ്ങളിൽ നിന്ന് 16 പോയിന്റ് ഉള്ള ബാഴ്സലോണ ഒന്നാം സ്ഥാനത്താണ്.