യെല്ലോ കാർഡ്, മെസ്സി സസ്പെൻഷനരികിൽ!
ഇന്നലെ സെവിയ്യക്കെതിരെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് മുന്നിൽ നിന്ന് നയിച്ചത് മെസ്സിയായിരുന്നു.മത്സരത്തിന്റെ 29-ആം മിനുട്ടിൽ ഡെംബലെ നേടിയ ഗോളിന് വഴിയൊരുക്കിയത് മെസ്സിയായിരുന്നു. അതിന് ശേഷം 85-ആം മിനുട്ടിൽ മെസ്സി ഗോൾ നേടുകയും ചെയ്തു. എന്നാൽ ഈ മത്സരത്തിൽ മറ്റൊരു തിരിച്ചടിയേറ്റിയിരിക്കുകയാണ് സൂപ്പർ താരമായ മെസ്സിക്ക്. ഇന്നലത്തെ മത്സരത്തിൽ മെസ്സി ഒരു യെല്ലോ കാർഡ് വഴങ്ങിയിരുന്നു.മത്സരത്തിന്റെ 42-ആം മിനിറ്റിലായിരുന്നു അത്.സെവിയ്യ താരം ഫെർണാണ്ടോയെ ഫൗൾ ചെയ്തതിനെ തുടർന്നാണ് മെസ്സിക്ക് റഫറിയായ ഹെർണാണ്ടസ് യെല്ലോ കാർഡ് വിധിച്ചത്.
Lionel Messi appealing to his yellow card. pic.twitter.com/rBMxJrVA2U
— Barça Universal (@BarcaUniversal) February 27, 2021
എന്നാൽ ഇത് മെസ്സിക്ക് തിരിച്ചടിയാവുകയായിരുന്നു. എന്തെന്നാൽ അടുത്ത ഒസാസുനക്കെതിരെയുള്ള മത്സരത്തിൽ മെസ്സിക്ക് യെല്ലോ കാർഡ് ലഭിച്ചാൽ തൊട്ടടുത്ത മത്സരം മെസ്സിക്ക് കളിക്കാൻ സാധിക്കില്ല. ഹുയസ്ക്കക്കെതിരെയാണ് പിന്നീട് ബാഴ്സ കളിക്കുന്നത്. അതിന് ശേഷമാണ് ബാഴ്‌സ റയൽ സോസിഡാഡ്, റയൽ മാഡ്രിഡ് എന്നിവരെ ലീഗിൽ നേരിടുന്നത്. അത്കൊണ്ട് തന്നെ ഈ മത്സരങ്ങൾ ഏതെങ്കിലും സസ്‌പെൻഷൻ മൂലം നഷ്ടപ്പെടാനും സാധ്യതയുണ്ട്.ഏതായാലും മെസ്സിക്ക് യെല്ലോ ലഭിച്ച് സസ്‌പെൻഷൻ നേരിടേണ്ടി വന്നാൽ അത് തിരിച്ചടിയാവുക ബാഴ്സക്ക് തന്നെയാണ്.
Messi on verge of suspension https://t.co/Gj5sVkeFDC
— SPORT English (@Sport_EN) February 27, 2021