യൂറോപ്പ ലീഗിൽ ഇനി ബാഴ്സയുടെ എതിരാളികൾ ആരാവും? മത്സരം എന്ന്?
യൂറോപ്പ ലീഗിൽ ഇന്നലെ നടന്ന രണ്ടാം പാദ നോക്കോട്ട് സ്റ്റേജ് മത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണ തകർപ്പൻ വിജയം നേടിയിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബാഴ്സ ഇറ്റാലിയൻ ശക്തികളായ നാപോളിയെ പരാജയപ്പെടുത്തിയത്.ഇരുപാദങ്ങളിലുമായി 5-3 ന്റെ വിജയമാണ് ബാഴ്സ നേടിയത്.ഇനി യൂറോപ്പ ലീഗിൽ പ്രീ ക്വാർട്ടർ മത്സരമാണ് ബാഴ്സ കളിക്കുക.
ഈ പ്രീ ക്വാർട്ടറിൽ ബാഴ്സയുടെ എതിരാളികളായി വരാൻ സാധ്യതയുള്ള ക്ലബ്ബുകളെ നമുക്കൊന്ന് പരിശോധിക്കാം.സെർവെന സ് വേസ്ദ,ഐന്ത്രാട്ട് ഫ്രാങ്ക്ഫർട്ട്,ഗലാറ്റ്സരെ,ബയേർ ലെവർകൂസൻ,ലിയോൺ,മൊണാക്കോ,സ്പാർടക് മോസ്ക്ക,വെസ്റ്റ് ഹാം എന്നീ ക്ലബ്ബുകളാണ് എഫ്സി ബാഴ്സലോണയുടെ എതിരാളികളായി വരാൻ സാധ്യതയുള്ളത്.ഇതിൽ വെസ്റ്റ് ഹാം,ലിയോൺ എന്നിവരൊക്കെ ബാഴ്സക്ക് വെല്ലുവിളി ഉയർത്തിയേക്കാവുന്ന ക്ലബുകളാണ്.
— Murshid Ramankulam (@Mohamme71783726) February 25, 2022
പ്രീ ക്വാർട്ടറിലെ ആദ്യപാദ മത്സരങ്ങൾ മാർച്ച് പത്താം തീയതിയാണ് അരങ്ങേറുക.രണ്ടാം പാദ മത്സരങ്ങൾ തൊട്ടടുത്ത ആഴ്ചയിലും നടക്കും. ഗ്രൂപ്പ് ചാമ്പ്യന്മാരാണ് രണ്ടാംപാദ മത്സരങ്ങൾ അവരുടെ ഹോം മൈതാനത്ത് കളിക്കുക.
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതോടെ കൂടിയാണ് എഫ്സി ബാഴ്സലോണ യൂറോപ്പ ലീഗിൽ എത്തിപ്പെട്ടത്. നിലവിൽ മിന്നുന്ന ഫോമിലാണ് ബാഴ്സ കളിച്ചു കൊണ്ടിരിക്കുന്നത്. അവസാന അഞ്ച് മത്സരങ്ങളിൽ ഒരൊറ്റ തോൽവി പോലും ബാഴ്സ അറിഞ്ഞിട്ടില്ല. മാത്രമല്ല 15 ഗോളുകളാണ് ഈ അഞ്ച് മത്സരങ്ങളിൽ നിന്ന് ബാഴ്സ നേടിയത്. അതുകൊണ്ടുതന്നെ ആരാധകർ യൂറോപ്പ ലീഗിനെ ആവേശത്തോട് കൂടിയാണ് ഉറ്റുനോക്കുന്നത്.