യൂറോപ്പിലെ മികച്ച താരം,ബെല്ലിങ്ഹാം അന്യഗ്രഹ ജീവി: ലാലിഗ പ്രസിഡന്റ്‌!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഇംഗ്ലീഷ് സൂപ്പർ താരമായ ജൂഡ് ബെല്ലിങ്ഹാമിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഈ മധ്യനിര താരം റയലിന് വേണ്ടി ഇതുവരെ നടത്തിയിട്ടുള്ളത്. ആകെ കളിച്ച 14 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ലാലിഗയിലെ നിലവിലെ ടോപ്പ് സ്കോറർ ഈ മധ്യനിര താരമാണ്. താരത്തിന്റെ വരവ് വലിയ ഒരു ഇമ്പാക്ട് തന്നെയാണ് റയലിലും സ്പാനിഷ് ലീഗിലും ഉണ്ടാക്കിയിട്ടുള്ളത്.

ഇക്കാര്യം ലാലിഗയുടെ പ്രസിഡണ്ടായ ഹവിയർ ടെബാസ് തുറന്നു പറഞ്ഞിട്ടുണ്ട്. അതായത് ബെല്ലിങ്ഹാമിന്റെ വരവ് യുക്കെയിലെ ആരാധകർക്കിടയിൽ ലാലിഗക്ക് വലിയ ജനപ്രീതി വർധിപ്പിച്ചിട്ടുണ്ട് എന്നാണ് ടെബാസ് പറഞ്ഞിട്ടുള്ളത്. യൂറോപ്പിലെ ഏറ്റവും മികച്ച താരമാണ് ബെല്ലിങ്‌ഹാമെന്നും അദ്ദേഹം അന്യഗ്രഹത്തിൽ നിന്നുള്ളതാണെന്നും ടെബാസ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അദ്ദേഹം ഇവിടേക്ക് വന്നിട്ട് കുറച്ച് സമയം മാത്രമാണ് ആയിട്ടുള്ളത്. ഇപ്പോൾ തന്നെ വിലയിരുത്തുന്നത് നേരത്തെയാണ്.പക്ഷേ അദ്ദേഹം ഇതിനോടകം തന്നെ വലിയൊരു ഇമ്പാക്ട് ഞങ്ങളുടെ ലീഗിൽ ഉണ്ടാക്കിയിട്ടുണ്ട്.ബെല്ലിങ്ഹാം വന്നതോടുകൂടി യുക്കെയിൽ നിന്നുള്ള ഒരുപാട് ആളുകൾ സ്പാനിഷ് ലീഗ് കൂടുതലായിട്ട് കാണുന്നുണ്ട്. അവിടെ ഞങ്ങളുടെ ജനപ്രീതി വർദ്ധിച്ചിട്ടുണ്ട്. മികച്ച ഒരു താരമാണ് ബെല്ലിങ്‌ഹാം. ഈയൊരു ലെവലിലേക്ക് അദ്ദേഹം എത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.റയൽ മാഡ്രിഡിലെ അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോൾ അദ്ദേഹം മറ്റൊരു ഗ്രഹത്തിൽ നിന്ന് വന്നതാണെന്ന് പറയാൻ സാധിക്കും. നിലവിലെ യൂറോപ്പിലെ ഏറ്റവും മികച്ച താരം ബെല്ലിങ്ഹാമാണ്. മികച്ച താരങ്ങൾ ഞങ്ങളുടെ ലീഗിനെ തിരഞ്ഞെടുക്കുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ് “ഇതാണ് ടെബാസ് പറഞ്ഞിട്ടുള്ളത്.

നിലവിൽ ഈ താരം പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിന്റെ ദേശീയ ടീമിൽ നിന്നും അദ്ദേഹം പിൻവാങ്ങിയിരുന്നു.കാഡിസിനെതിരെയാണ് റയൽ മാഡ്രിഡ് അടുത്ത മത്സരം ലാലിഗയിൽ കളിക്കുക. ആ മത്സരത്തിൽ ബെല്ലിങ്ഹാം തിരിച്ചെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *