യുവേഫ കോഎഫിഷന്റ് റാങ്കിംഗ്, കൂപ്പുകുത്തി ബാഴ്സ,25 വർഷത്തെ ഏറ്റവും മോശം നിലയിൽ!

ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചിട്ടുണ്ട്. ഇനി പ്രീ കോർട്ടർ മത്സരങ്ങളാണ് നടക്കാനുള്ളത്.ലീഗുകളുടെ കാര്യത്തിലേക്ക് വന്നാൽ പകുതി മത്സരങ്ങൾ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.ഇതിനിടെ യുവേഫ തങ്ങളുടെ കോ എഫിഷ്യന്റ് റാങ്കിംഗ് ഒന്ന് പുതുക്കിയിട്ടുണ്ട്. സമീപകാലത്തെ പ്രകടനങ്ങൾ ഇതിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.

ഒന്നാം സ്ഥാനത്ത് വരുന്നത് മാഞ്ചസ്റ്റർ സിറ്റിയാണ്. ഈ വർഷം അഞ്ച് കിരീടങ്ങൾ നേടിയ ടീമാണ് മാഞ്ചസ്റ്റർ സിറ്റി. രണ്ടാം സ്ഥാനത്ത് വരുന്നത് ബയേൺ മ്യൂണിക്കാണ്.മികച്ച പ്രകടനം അവർ തുടരുന്നു.മൂന്നാം സ്ഥാനത്ത് റയൽ മാഡ്രിഡ് വരുന്നു.ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും അവർ വിജയിച്ചിരുന്നു. നാലാം സ്ഥാനത്ത് വരുന്നത് പിഎസ്ജിയാണ്. ഗ്രൂപ്പ് ഘട്ടം മറികടക്കാൻ ഒരല്പം ബുദ്ധിമുട്ടിയെങ്കിലും നാലാം സ്ഥാനം സ്വന്തമാക്കാൻ കഴിഞ്ഞത് പിഎസ്ജിയുടെ കരുത്തിനെയാണ് തെളിയിച്ചു കാണിക്കുന്നത്.

അതേസമയം സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് ഇത് മോശം സമയമാണ്.കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാഴ്സ ബുദ്ധിമുട്ടുകയാണ്. അത് ഈ റാങ്കിങ്ങിൽ കാണാനുമുണ്ട്.നിലവിൽ പന്ത്രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ ഉള്ളത്.കഴിഞ്ഞ 25 വർഷത്തിനിടയിലുള്ള ഏറ്റവും മോശം നിലയിലാണ് ബാഴ്സലോണ ഇപ്പോൾ എത്തിയിരിക്കുന്നത്. 2010 മുതൽ 2021 വരെ സ്ഥിരമായിട്ട് ടോപ്പ് ഫോറിൽ ഉണ്ടായിരുന്ന ബാഴ്സലോണ അതിനുശേഷം കൂപ്പ് കുത്തുകയായിരുന്നു.യുവേഫയുടെ കോമ്പറ്റീഷനുകളിലെ മോശം പ്രകടനങ്ങൾ അവർക്ക് വലിയ തിരിച്ചടിയാണ്.

ഈ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്ത് വരുന്നത് ലിവർപൂൾ ആണ്.ആറാം സ്ഥാനത്ത് ഇന്റർമിലാനും ഏഴാം സ്ഥാനത്ത് ആർബി ലീപ്സിഗും വരുന്നുണ്ട്. 8 ചെൽസി,9 മാഞ്ചസ്റ്റർ യുണൈറ്റഡ്, 10 റോമ,11 ഡോർട്മുണ്ട് എന്നിങ്ങനെയാണ് വരുന്നത്. പന്ത്രണ്ടാം സ്ഥാനത്താണ് ബാഴ്സയുള്ളത്. പതിമൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് മറ്റൊരു സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡാണ്.

Leave a Reply

Your email address will not be published. Required fields are marked *