മാഴ്സെലോയുടെ മകന് ക്രിസ്റ്റ്യാനോയുടെ ക്രിസ്മസ് സമ്മാനം!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രസീലിയൻ സൂപ്പർ താരം മാഴ്സെലോയും ഒരുപാട് കാലം റയൽ മാഡ്രിഡിൽ കളിച്ച താരങ്ങളാണ്.ഇവർ വെറുമൊരു സഹതാരങ്ങൾ മാത്രമായിരുന്നില്ല,മറിച്ച് അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. കളത്തിനകത്തും പുറത്തും രണ്ടുപേരും തമ്മിലുള്ള കൂട്ടുകെട്ട് വളരെ പ്രശസ്തമായിരുന്നു.പിന്നീട് റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതോടുകൂടിയാണ് ഈ കൂട്ടുകെട്ട് കളത്തിൽ അവസാനിച്ചത്.

പക്ഷേ രണ്ടുപേരും ഇപ്പോഴും ഉറ്റ സുഹൃത്തുക്കളാണ്. നിലവിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസിന് വേണ്ടിയാണ് മാഴ്സെലോ കളിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലെ അൽ നസ്റിന് വേണ്ടി കളിക്കുന്നു. ഫിഫ ക്ലബ്ബ് വേൾഡ് കപ്പിന് വേണ്ടി മാഴ്സെലോയും സംഘവും സൗദി അറേബ്യയിൽ എത്തിയിരുന്നു. ഇപ്പോഴിതാ മാഴ്സെലോയുടെ മകന് റൊണാൾഡോ ഒരു ക്രിസ്മസ് സമ്മാനം നൽകിയിട്ടുണ്ട്.

മറ്റൊന്നുമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോ സൈൻ ചെയ്ത ഒരു അൽ നസ്റിന്റെ ജേഴ്സിയാണ് മാഴ്സെലോയുടെ മകനായ ലിയാമിന് ലഭിച്ചിട്ടുള്ളത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ലിയാം ഇക്കാര്യം അറിയിച്ചിട്ടുള്ളത്.ഈ ഗിഫ്റ്റിന് അദ്ദേഹം റൊണാൾഡോയോട് നന്ദി പറയുകയും ചെയ്തിട്ടുണ്ട്.ലിയാം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ്.

” വളരെയധികം നന്ദി ക്രിസ്. ഞാൻ നിങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നു. നിങ്ങൾ ആണെന്റെ ഐഡോൾ “ഇതാണ് ലിയാം എഴുതിയിരിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനാണ് മാഴ്സെലോയുടെ മകൻ എന്നത് ഇതിൽ നിന്നും വ്യക്തമാണ്.

അതേസമയം 38 കാരനായ റൊണാൾഡോ മാസ്മരിക പ്രകടനമാണ് ഇപ്പോഴും നടത്തുന്നത്. 16 ലീഗ് മത്സരങ്ങളിൽ നിന്ന് 17 ഗോളുകളും 9 അസിസ്റ്റുകളും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത മത്സരത്തിൽ അൽ ഇത്തിഹാദ് ആണ് റൊണാൾഡോയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!