യുവന്റസിനെ നേരിടാനൊരുങ്ങുന്ന ബാഴ്സക്ക് തിരിച്ചടി, സൂപ്പർ താരം പരിക്കേറ്റ് പുറത്ത് !
യുവേഫ ചാമ്പ്യൻസ് ലീഗിൽ കരുത്തരായ യുവന്റസിന്റെ നേരിടാനൊരുങ്ങുന്ന എഫ്സി ബാഴ്സലോണക്ക് കനത്ത തിരിച്ചടി.സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോയാണ് പരിക്ക് മൂലം ടീമിൽ നിന്ന് പുറത്തായിരിക്കുന്നത്. താരത്തിന് പരിക്കേറ്റ വിവരം എഫ്സി ബാഴ്സലോണ തന്നെയാണ് തങ്ങളുടെ ഔദ്യോഗികവെബ്സൈറ്റ് വഴി സ്ഥിരീകരിച്ചത്. താരം എത്ര നാൾ പുറത്തിരിക്കേണ്ടി വരുമെന്ന് ബാഴ്സ വ്യക്തമാക്കിയിട്ടില്ലെങ്കിലും മൂന്നാഴ്ച്ചയോളം ഈ ബ്രസീലിയൻ താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരത്തിന്റെ ഇടതു തുടക്ക് ഹാംസ്ട്രിംഗ് ഇഞ്ചുറിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ മുഴുവൻ സമയവും താരം കളിച്ചിരുന്നു. അതിന് ശേഷം നടത്തിയ പരിശോധനയിലാണ് കൂട്ടീഞ്ഞോയുടെ പരിക്ക് വ്യക്തമായത്.
❗ MEDICAL ANNOUNCEMENT
— FC Barcelona (@FCBarcelona) October 25, 2020
▶ @Phil_Coutinho has left hamstring injury
🔗 https://t.co/bOYtInquKU pic.twitter.com/YH8aZfe7oB
ഇതോടെ ഈ വരുന്ന ബ്രസീലിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളും താരത്തിന് നഷ്ടമായേക്കും. ചാമ്പ്യൻസ് ബുധനാഴ്ച യുവന്റസിനെയാണ് ബാഴ്സ നേരിടുന്നത്. ഈ മത്സരത്തിൽ താരത്തിന്റെ അഭാവം ബാഴ്‌സക്ക് തിരിച്ചടിയാവും. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഫെറെൻക്വെറോസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ബാഴ്സ തകർത്തിരുന്നു. ഈ മത്സരത്തിൽ കൂട്ടീഞ്ഞോ ഒരു ഗോൾ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സീസണിൽ അഞ്ച് ലാലിഗ മത്സരം കളിച്ച താരം ഒരു ഗോളും രണ്ട് അസിസ്റ്റും ഇതുവരെ നേടികഴിഞ്ഞു. ബുദ്ധനാഴ്ച്ച രാത്രി ഇന്ത്യൻ സമയം 1:30-നാണ് ബാഴ്സയും യുവന്റസും തമ്മിൽ ഏറ്റുമുട്ടുക. യുവന്റസിന്റെ മൈതാനത്ത് വെച്ചാണ് മത്സരം. കഴിഞ്ഞ എൽ ക്ലാസിക്കോയിൽ തോറ്റതിന്റെ ക്ഷീണം തീർക്കാനാണ് ബാഴ്സ കളത്തിലിറങ്ങുക.
Philippe Coutinho is set to miss Barcelona's trip to Juventus after suffering a hamstring injury 🤕 pic.twitter.com/GgoqtwObmh
— Goal (@goal) October 25, 2020