യുവതാരങ്ങളെ വെച്ച് മാത്രം ഉയർത്തെഴുന്നേൽപ്പ് സാധ്യമാവില്ല : സാവി!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. ഒസാസുനയായിരുന്നു 2-2 എന്ന സ്കോറിന് ബാഴ്‌സയെ സമനിലയിൽ തളച്ചത്. ബാഴ്സക്ക് വേണ്ടി യുവതാരങ്ങളായ നിക്കോയും അബ്ദേയുമായിരുന്നു ഗോളുകൾ നേടിയത്.
മത്സരത്തിൽ ഒരുപിടി യുവതാരങ്ങൾക്ക് സാവി അവസരം നൽകിയിരുന്നു. എന്നാൽ യുവ താരങ്ങളെ മാത്രം ആശ്രയിച്ചു കൊണ്ട് ബാഴ്‌സക്ക് മുന്നോട്ട് പോവാനാവില്ല എന്ന കാര്യം സാവി ഓർമ്മിപ്പിച്ചിട്ടുണ്ട്. യുവതാരങ്ങൾക്ക് ബാഴ്‌സയുടെ നെടുംതൂണുകൾ ആവാൻ കഴിയില്ലെന്നും അവരെ വെച്ച് മാത്രം ഉയർത്തെഴുന്നേൽപ്പ് സാധ്യമല്ല എന്നുമാണ് സാവി അറിയിച്ചത്. ഇന്നലത്തെ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ബാഴ്‌സയുടെ പരിശീലകൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
19-year-old Abde Ezzalzouli gives Barca the lead and goes to celebrate with Xavi on the sidelines 😤 pic.twitter.com/jvcnSopFMp
— ESPN FC (@ESPNFC) December 12, 2021
” യുവതാരങ്ങളുടെ പ്രകടനം പോസിറ്റീവായ കാര്യമാണ്. അതേസമയം അതിന് നെഗറ്റീവുമുണ്ട്.ഇപ്പോൾ ബാഴ്‌സയിൽ വിത്യാസങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ താരങ്ങളുടെ പ്രായം 17,18,19 വയസ്സാണ്.ക്ലബ്ബിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം അത് പോസിറ്റീവായ കാര്യമാണ്.പക്ഷേ ഇതിനൊരു നെഗറ്റീവുമുണ്ട്.ഇവർ വളരെയധികം ചെറുപ്പമാണ്, അത്കൊണ്ട് തന്നെ എപ്പോഴും ഈ ലെവലിൽ തുടരാൻ കഴിയില്ല.അബ്ദെയുടെ പ്രകടനം മികച്ചതായിരുന്നു. കൂടാതെ ഗാവിയും നിക്കോയും നല്ല രൂപത്തിൽ കളിച്ചു.പക്ഷേ അവർക്കൊരിക്കലും ബാഴ്‌സയുടെ നെടും തൂണുകൾ ആവാൻ കഴിയില്ല.അതാണ് ഇവിടുത്തെ പ്രശ്നം.എല്ലാവരും ചേർന്ന് കൊണ്ടാണ് വർക്ക് ചെയ്യേണ്ടത് ” ഇതാണ് സാവി പറഞ്ഞത്.
സീനിയർ താരങ്ങൾ മികച്ച രൂപത്തിൽ കളിക്കാത്തതിനെ സാവി പരോക്ഷമായിരുന്നു വിമർശിച്ചിട്ടുമുണ്ട്. നിലവിൽ എട്ടാം സ്ഥാനത്തുള്ള ബാഴ്‌സയുടെ സമ്പാദ്യം 24 പോയിന്റാണ്.