യമാൽ എന്നെ തന്നെയാണ് ഓർമിപ്പിക്കുന്നത്: റിവാൾഡോ പറയുന്നു!
ബാഴ്സലോണയുടെ യുവ സൂപ്പർ താരമായ ലാമിൻ യമാൽ തന്റെ ഗംഭീര പ്രകടനം തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 5 ഗോളുകൾക്കാണ് ബാഴ്സ സെവിയ്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ യമാൽ ഒരു അസിസ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്.ഈ സീസണിൽ ബാഴ്സക്ക് വേണ്ടി 5 ഗോളുകളും ആറ് അസിസ്റ്റുകളും പൂർത്തിയാക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്.
യമാലിനെ പുകഴ്ത്തിക്കൊണ്ട് ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ രംഗത്ത് വന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച താരം യമാലാണ് എന്നാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്. തന്നെ തന്നെയാണ് യമാൽ ഓർമ്മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എല്ലാവരും ലാമിൻ യമാലിനെ ഇഷ്ടപ്പെടുന്നു.വളരെയധികം ഇമ്പ്രസീവായ ഒരു താരമാണ് അദ്ദേഹം.യമാൽ എന്നെ തന്നെയാണ് ഓർമിപ്പിക്കുന്നത്.കാരണം ഞാൻ കളിക്കളത്തിലേക്ക് ഇറങ്ങിയാൽ ഫുട്ബോൾ ആസ്വദിക്കും. അതുപോലെതന്നെയാണ് യമാലും.അദ്ദേഹം ഫുട്ബോൾ ആസ്വദിച്ചു കൊണ്ടാണ് കളിക്കുന്നത്.17 വയസ്സ് മാത്രമേ ഉള്ളൂ.പക്ഷേ ഒരു 27 കാരനായ താരത്തിന്റെ പക്വതയോടു കൂടിയാണ് അദ്ദേഹം കളിക്കുന്നത്. തീർച്ചയായും അവൻ മികച്ച താരമായി മാറും.യൂറോ കപ്പ് ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു. തീർച്ചയായും ഒരു ദിവസം ലോകത്തെ ഏറ്റവും മികച്ച താരമായി മാറാൻ അദ്ദേഹത്തിന് കഴിയും ” ഇതാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്.
5 വർഷക്കാലം ബാഴ്സലോണക്ക് വേണ്ടി കളിച്ചിട്ടുള്ള ഇതിഹാസം കൂടിയാണ് റിവാൾഡോ.ഒരുപാട് കിരീടങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.ബാലൺഡി’ഓർ പുരസ്കാരം നേടാൻ കഴിഞ്ഞിട്ടുള്ള ഇതിഹാസം കൂടിയാണ് റിവാൾഡോ.ഡയാരിയോ സ്പോർട്ടിനോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം യമാലിനെ കുറിച്ച് സംസാരിച്ചിട്ടുള്ളത്.