യമാലിന്റെ അച്ഛന് കുത്തേൽക്കാനുള്ള കാരണമെന്ത്? കൂടുതൽ വിവരങ്ങൾ പുറത്ത്!
കഴിഞ്ഞ ദിവസമായിരുന്നു ഫുട്ബോൾ ലോകത്ത് നിന്നും ഞെട്ടിക്കുന്ന ഒരു വാർത്ത പുറത്തേക്ക് വന്നത്. എഫ്സി ബാഴ്സലോണയുടെ യുവ പ്രതിഭയായ ലാമിൻ യമാലിന്റെ പിതാവിന് കുത്തൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ നിലവിൽ അദ്ദേഹം അപകടനില തരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഇന്നലെ അദ്ദേഹം ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്.
യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?അതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ സ്പാനിഷ് മാധ്യമങ്ങൾ നൽകിയിട്ടുണ്ട്. അതായത് അന്നേദിവസം രാവിലെ അയൽവാസികളുമായി യമാലിന്റെ പിതാവ് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അതിന്റെ വീഡിയോ ദൃശ്യങ്ങൾ പിന്നീട് പുറത്തു വരികയും ചെയ്തിട്ടുണ്ട്. എന്നാൽ അവർ രാത്രി അദ്ദേഹത്തെ വിളിച്ചു വരുത്തുകയായിരുന്നു. പ്രശ്നം ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞുകൊണ്ടാണ് താരത്തിന്റെ പിതാവിനെ വിളിച്ചു വരുത്തിയത്. എന്നാൽ ആക്രമിക്കാൻ വേണ്ടിയായിരുന്നു അവർ ഇദ്ദേഹത്തെ കൊണ്ടുവന്നത്.
തുടർന്ന് നാലുപേർ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഒരാൾ കത്തികൊണ്ട് അദ്ദേഹത്തെ കുത്തുകയും ചെയ്തു.കത്തിയാണോ സ്ക്രൂ ഡ്രൈവറാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതകൾ വരാനുണ്ട്.തുടർന്ന് അദ്ദേഹത്തെ അടിക്കുകയും ചവിട്ടുകയുമൊക്കെ ചെയ്തിരുന്നു. അങ്ങനെ മാരകമായ രീതിയിൽ അദ്ദേഹത്തെ ആക്രമിച്ച് അവർ കടന്നുകളയുകയായിരുന്നു.
ഇതിൽ കുറ്റവാളികളായ മുഴുവൻ പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ അദ്ദേഹത്തിന് പ്രശ്നങ്ങൾ ഒന്നുമില്ല. വലിയ വാർത്ത പ്രാധാന്യം ഒരു കാര്യമായിരുന്നു ഇത്. ഇത്തരം വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ താരത്തിന്റെ പിതാവ് ശ്രദ്ധിക്കണമെന്ന് പലരും ഉപദേശിക്കുന്നുണ്ട്. ഏതായാലും യമാൽ ഇപ്പോൾ പുതിയ സീസണിന് വേണ്ടിയുള്ള അവസാന വട്ട തയ്യാറാപ്പിലാണ്. തകർപ്പൻ പ്രകടനം ആയിരുന്നു കഴിഞ്ഞ സീസണിൽ അദ്ദേഹം നടത്തിയിരുന്നത്.