യമാലിന്റെയും ലെവയുടേയും മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ട് ബാഴ്സ!
സ്പാനിഷ് വമ്പൻമാരായ ബാഴ്സ ഇന്നലെ നടന്ന മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ സോസിഡാഡ് ബാഴ്സയെ തോൽപ്പിച്ചിട്ടുള്ളത്. മത്സരത്തിൽ പ്രതീക്ഷിച്ച പോലെയുള്ള പ്രകടനം പുറത്തെടുക്കാൻ ബാഴ്സക്ക് കഴിഞ്ഞിരുന്നില്ല.ടാർഗെറ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.
മാത്രമല്ല അവർക്ക് തിരിച്ചടി ഏൽപ്പിക്കുന്ന വേറെയും കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. സൂപ്പർ താരങ്ങളായ റോബർട്ട് ലെവന്റോസ്ക്കി,ലാമിൻ യമാൽ എന്നിവർ പരിക്കിന്റെ പിടിയിലാണ്. ഇരുവരുടെയും മെഡിക്കൽ റിപ്പോർട്ട് ബാഴ്സ തന്നെ പുറത്തു വിട്ടിട്ടുണ്ട്.യമാലിന് ആങ്കിൾ ഇഞ്ചുറിയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
രണ്ട് ആഴ്ച മുതൽ 3 ആഴ്ച വരെ അദ്ദേഹം പുറത്തിരിക്കേണ്ടി വന്നേക്കും. അതേസമയം ലെവൻഡോസ്കിക്ക് ലോവർ ബാക്ക് ഇഞ്ചുറിയാണ്. 10 ദിവസം അദ്ദേഹം പുറത്തിരിക്കേണ്ടി വരും. അതായത് ഇന്റർനാഷണൽ ബ്രേക്കിൽ അദ്ദേഹം കളിക്കില്ല. ഈ രണ്ട് പ്രധാനപ്പെട്ട താരങ്ങളുടെ പരിക്ക് ബാഴ്സക്ക് ആശങ്ക നൽകുന്ന കാര്യമാണ്.