യമാലിനെ മൈൻഡ് ചെയ്തില്ല,ദേഷ്യപ്പെട്ടു, രൂക്ഷ വിമർശനത്തിൽ പ്രതികരിച്ച് ലെവന്റോസ്ക്കി!

കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ബാഴ്സലോണ കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അവർ അലാവസിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അലാവസ് ഗോൾ നേടിയിരുന്നു. പക്ഷേ റോബർട്ട് ലെവന്റോസ്ക്കിയുടെ ഇരട്ട ഗോളുകൾ ബാഴ്സലോണക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

എന്നാൽ ഈ മത്സരത്തിനിടെ ഒരു വിവാദ സംഭവം അരങ്ങേറിയിട്ടുണ്ട്. അതായത് എഫ്സി ബാഴ്സലോണയുടെ യുവ സൂപ്പർതാരമായ ലാമിനെ യമാലിനെ റോബർട്ട് ലെവന്റോസ്ക്കി അവഗണിക്കുകയായിരുന്നു.യമാൽ ഹൈ ഫൈവ് നൽകാൻ വേണ്ടി കൈനീട്ടിയപ്പോൾ ലെവന്റോസ്ക്കി കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. മാത്രമല്ല മത്സരത്തിനിടെ ലെവന്റോസ്ക്കി ബോൾ നൽകാൻ വേണ്ടി യുവതാരത്തോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു.

ലെവന്റോസ്ക്കിയുടെ ഈ പെരുമാറ്റങ്ങളെല്ലാം വലിയ രൂപത്തിലുള്ള വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. യുവതാരങ്ങളെ മോട്ടിവേറ്റ് ചെയ്യുന്നതിന് പകരം അവഗണിക്കുന്നതും ദേഷ്യപ്പെടുന്നതും ഒരിക്കലും ഒരു സീനിയർ താരത്തിന് യോജിക്കാനാവാത്ത പ്രവർത്തിയാണ് എന്നാണ് വിമർശനങ്ങൾ ഉയർന്നിരുന്നത്. എന്നാൽ ഈ വിമർശനങ്ങളോട് ഇപ്പോൾ ലെവന്റോസ്ക്കി തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്. അറിയാതെ പറ്റിപ്പോയതാണ് എന്നാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“യമാലിനെ ഞാൻ അവഗണിച്ചു എന്ന ആരോപണത്തിൽ പ്രത്യേകിച്ചൊന്നും പറയാനില്ല. അത് ടോട്ടലി ഒരു ആക്സിഡന്റ് ആയിരുന്നു. ചില സമയങ്ങളിൽ ഞാൻ മത്സരങ്ങളിൽ ഷൗട്ട് ചെയ്യും. പക്ഷേ അത് തികച്ചും സാധാരണമായ ഒരു കാര്യം മാത്രമാണ് ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിരുന്നത്.

ഏതായാലും ഒരുപാട് കാലത്തിനുശേഷമാണ് ബാഴ്സലോണക്ക് വേണ്ടി ലെവന്റോസ്ക്കി ഇപ്പോൾ ഗോൾ നേടുന്നത്. പ്രതീക്ഷക്കൊത്ത് ഉയർത്തതിനാൽ ലെവന്റോസ്ക്കിക്കും ബാഴ്സലോണക്കും സമീപകാലത്ത് ഏറെ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *