ഭംഗി കുറഞ്ഞ ഗോളുകൾ നേടുന്നതിൽ ഒരു പ്രശ്നവുമില്ല : മെസ്സി!

തന്റെ ഏഴാമത്തെ ബാലൺ ഡി’ഓർ നേടിയതിന് ശേഷം മെസ്സി ഫ്രാൻസ് ഫുട്ബോളിന് ഒരു ഇന്റർവ്യൂ നൽകിയിരുന്നു. ഒരുപാട് കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ ലയണൽ മെസ്സിക്ക് നേരിടേണ്ടി വന്നിരുന്നു.അതിലൊന്ന് ഗോളുകളുടെ സൗന്ദര്യത്തെ കുറിച്ചായിരുന്നു.ഗോളുകളുടെ സൗന്ദര്യത്തിന് പ്രാധാന്യം നൽകാറുണ്ടോ എന്നായിരുന്നു ചോദ്യം.

എന്നാൽ ഗോളുകളുടെ സൗന്ദര്യത്തിന് പ്രാധാന്യം നൽകാറില്ലെന്നും ഭംഗിയില്ലാത്ത ഗോളുകൾ നേടുന്നതിൽ തനിക്കൊരു പ്രശ്നവുമില്ല എന്നായിരുന്നു മെസ്സിയുടെ മറുപടി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഭംഗി കുറഞ്ഞ ഗോളുകൾ നേടുന്നതിൽ എനിക്ക് യാതൊരു വിധ പ്രശ്നങ്ങളുമില്ല.അവിടെയെല്ലാം വിത്യസ്ത രീതിയിലുള്ള അറ്റാക്കിങ് ശൈലികളാണ്.ഞാൻ വ്യത്യസ്ഥ പൊസിഷനുകളിലായാണ് കളിക്കാറുള്ളത്. അത്കൊണ്ടാണ് വ്യത്യസ്ഥമായ ഗോളുകൾ പിറക്കുന്നത് ” ഇതാണ് മെസ്സി പറഞ്ഞത്.

കൂടാതെ 2011-ലെ ചാമ്പ്യൻസ് ലീഗിൽ ആഴ്സണലിനെതിരെ മെസ്സി മനോഹരമായ ഒരു ഗോൾ നേടിയിരുന്നു.അത് പരിശീലനത്തിലൂടെ നേടിയെടുത്തതാണോ അതോ സാന്ദർഭികമായി സംഭവിച്ചതാണോ എന്നൊരു ചോദ്യമുണ്ടായിരുന്നു. അതിന് മെസ്സി മറുപടി നൽകിയത് ഇങ്ങനെയാണ്.

” അത് അപ്പോൾ എന്നിൽ നിന്ന് വന്നതാണ്. പരിശീലനത്തിൽ ഇത്തരം ഗോളുകൾക്ക് വേണ്ടി തയ്യാറാവുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ചില സമയങ്ങളിൽ നാം ഉദ്ദേശിച്ച പോലെ ആവണമെന്നില്ല. ഓരോ ദിവസവും പരിശീലനം നടത്തുക വഴി ഇമ്പ്രൂവ് ആവാൻ തന്നെയാണ് ഞാൻ ശ്രമിക്കാറുള്ളത്.പക്ഷേ ഇത്തരം ഗോളുകൾ സാന്ദർഭികമായി സംഭവിക്കുന്നതാണ്. കുട്ടിക്കാലം മുതലേയുള്ള എന്റെ കളി ശൈലി ഞാൻ ഇതുവരെ മാറ്റിയിട്ടില്ല. കാര്യങ്ങൾ തനിയെ എന്നിലേക്ക് എത്തിച്ചേരുന്നതാണ്. അത് സാഹചര്യങ്ങൾ കൂടി ആശ്രയിച്ചിരിക്കും ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

ഏതായാലും മെസ്സി നേടിയ മനോഹരമായ ഗോളുകൾ ഒന്നും തന്നെ പരിശീലനത്തിലൂടെ നേടിയെടുത്തതല്ല എന്നത് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. പിഎസ്ജി ജേഴ്സിയിലും മെസ്സി ഇത്തരത്തിലുള്ള ഗോളുകൾ നേടുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *