മോഡ്രിച്ച് മറ്റൊരു ബാലൺ ഡി’ഓർ കൂടി അർഹിക്കുന്നു : പെരസ്
ഇന്നലെ നടന്ന സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അത്ലറ്റിക്ക് ക്ലബ്ബിനെ പരാജയപ്പെടുത്തി കൊണ്ട് റയൽ കിരീടം ചൂടിയിരുന്നു.റയലിന്റെ ആദ്യഗോൾ സൂപ്പർ താരം ലുക്കാ മോഡ്രിച്ചായിരുന്നു നേടിയിരുന്നത്.മാത്രമല്ല മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് മോഡ്രിച്ച് കാഴ്ച്ചവെച്ചിരുന്നത്.
ഏതായാലും റയലിന്റെ പ്രസിഡന്റായ ഫ്ലോറെന്റിനോ പെരസ് ലുക്കാ മോഡ്രിച്ചിനെ പ്രശംസിച്ചിട്ടുണ്ട്.അതായത് മോഡ്രിച്ചിന്റെ ഇപ്പോഴത്തെ ഫോം പ്രകാരം അദ്ദേഹം ഒരു ബാലൺ ഡി’ഓർ കൂടെ അർഹിക്കുന്നു എന്നാണ് പെരസ് പറഞ്ഞിട്ടുള്ളത്.2018-ലെ ബാലൺ ഡി’ഓർ ജേതാവ് മോഡ്രിച്ചാണ്.പെരസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” തന്റെ പൊസിഷനിലെ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ലുക്കാ മോഡ്രിച്ച്.മോഡ്രിച്ച് ഇപ്പോൾ മിന്നുന്ന ഫോമിലാണ്.താരത്തിന്റെ ഈ ഫോം മറ്റൊരു ബാലൺ ഡി’ഓറിന് കൂടി അർഹതയുള്ളതാണ് ” ഇതാണ് പെരസ് പറഞ്ഞിട്ടുള്ളത്.
Big praise from the president. https://t.co/j37ZKJNESL
— MARCA in English (@MARCAinENGLISH) January 16, 2022
അതേസമയം ഈ സീസണിലെ ആദ്യ കിരീടമാണ് റയൽ നേടിയിട്ടുള്ളത്.ഇതിൽ പെരസ് സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
“എപ്പോഴും എല്ലാ കിരീടങ്ങളും നേടാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.പണ്ടു തൊട്ടേ ഞങ്ങൾ പഠിച്ചിട്ടുള്ള കാര്യം അതാണ്.ഈ സീസണിലെ ആദ്യ കിരീടം നേടാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്.ഞങ്ങൾ മാറ്റങ്ങൾ വരുത്തിയിരുന്നു. പുതിയ കോച്ചിനു കീഴിൽ പുതിയ ഒരു യുഗാരംഭമാണിത്.ഞങ്ങളുടെ ഡിഫൻസിൽ മാറ്റങ്ങൾ വന്നിരുന്നു.പക്ഷെ നല്ല റിസൾട്ട് ആണ് ഞങ്ങൾക്ക് ലഭിച്ചത്.ഇനിയും കിരീടങ്ങൾ നേടുക എന്നുള്ളത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം ” ഇതാണ് പെരസ് പറഞ്ഞിട്ടുള്ളത്.
ലാലിഗയിൽ നിലവിൽ ഒന്നാം സ്ഥാനക്കാർ റയലാണ്.അതേസമയം ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പിഎസ്ജിയാണ് റയലിന്റെ എതിരാളികൾ.