മോഡ്രിച്ച്,ബെൻസിമ എന്നിവരെ പോലെയുള്ള ഒരു സ്റ്റാറല്ല ഞാൻ : വിനീഷ്യസ്
ഈ സീസണിൽ മിന്നുന്ന ഫോമിലാണ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.ഈ സീസണിലെ റയലിന്റെ കുതിപ്പിൽ വലിയൊരു പങ്കു വഹിക്കാൻ വിനീഷ്യസിന് സാധിച്ചിട്ടുണ്ട്.പിഎസ്ജിക്കെതിരെയുള്ള രണ്ടാം പാദ മത്സരത്തിൽ അദ്ദേഹത്തിൽ വലിയ പ്രതീക്ഷകളാണ് ആരാധകർ വെച്ചുപുലർത്തുന്നത്.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് റയലും പിഎസ്ജിയും ഏറ്റുമുട്ടുക.
ഏതായാലും കഴിഞ്ഞ ദിവസം മാഡ്രിഡിസ്റ്റ റയലിന് വിനീഷ്യസ് ജൂനിയർ ഒരു അഭിമുഖം നൽകിയിരുന്നു.സൂപ്പർ താരങ്ങളായ ബെൻസിമ,മോഡ്രിച്ച് എന്നിവരെ പോലെയുള്ള ഒരു സ്റ്റാറല്ല താൻ എന്നാണ് വിനീഷ്യസ് ജൂനിയർ തുറന്ന് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 9, 2022
” ഞാൻ ഒരു സ്റ്റാറാണ് എന്നുള്ളത് ഞാൻ സ്വയം കരുതുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ല.റയൽ മാഡ്രിഡിന്റെ ഡ്രസിങ് റൂമിൽ മുഴുവനും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ജേതാക്കളും മറ്റു കിരീടങ്ങളും നേടിയവരൊക്കെയാണ്.ഞാനൊരു സ്റ്റാറല്ല.മാഴ്സെലോ,കാസമിറോ,മോഡ്രിച്ച്,നാച്ചോ,ക്രൂസ്,ബെൻസിമ എന്നിവരൊക്കെയാണ് സ്റ്റാറുകൾ. ഞാൻ അവർക്കൊപ്പമില്ല. അവരിൽ നിന്നും എന്തൊക്കെ പഠിക്കാൻ സാധിക്കുമോ അതൊക്കെ പഠിക്കുന്ന ഒരു താരം മാത്രമാണ് ഞാൻ ” ഇതാണ് വിനീഷ്യസ് പറഞ്ഞത്.
ലാലിഗയിൽ 13 ഗോളുകളും 6 അസിസ്റ്റുകളുമാണ് വിനീഷ്യസിന്റെ സമ്പാദ്യം. ചാമ്പ്യൻസ് ലീഗിൽ രണ്ട് ഗോളുകളും 3 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.