മൈക്കൽ ജോർദാനെ പോലെ, പരിശീലിപ്പിക്കാൻ എളുപ്പം: മെസ്സിയെക്കുറിച്ച് മുൻ പരിശീലകൻ.
2017 മുതൽ 2020 വരെ സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണയെ പരിശീലിപ്പിച്ച പരിശീലകനാണ് ഏണെസ്റ്റോ വാൽവെർദെ. ഇക്കാലയളവിൽ രണ്ട് ലാലിഗ കിരീടങ്ങൾ നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ബാഴ്സലോണ ആരാധകർക്ക് വലിയ താല്പര്യമില്ലാത്ത ഒരു പരിശീലകൻ കൂടിയായിരുന്നു ഇദ്ദേഹം. അതുകൊണ്ടുതന്നെ വാൽവെർദെക്ക് തന്റെ സ്ഥാനം നഷ്ടമാവുകയായിരുന്നു.
സൂപ്പർ താരം ലയണൽ മെസ്സി ഇദ്ദേഹത്തിന് കീഴിൽ രണ്ടര വർഷമാണ് കളിച്ചത്. ലയണൽ മെസ്സിയെ കുറിച്ചുള്ള തന്റെ അനുഭവങ്ങൾ ഇപ്പോൾ വാൽവെർദെ പങ്കുവെച്ചിട്ടുണ്ട്.മെസ്സിയെ പരിശീലിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞത്.NBA ഇതിഹാസമായ മൈക്കൽ ജോർദാനെ പോലെയാണ് മെസ്സിയെന്നും വാൽവെർദെ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
The way Messi treats his old teammates >>>
— L/M Football (@lmfootbalI) October 1, 2023
❤️🫶pic.twitter.com/qjKWkPVByh
” മെസ്സിയെ പരിശീലിപ്പിക്കുക എന്നത് ഒരിക്കലും സങ്കീർണമായ ഒരു കാര്യമല്ല. മറിച്ച് മെസ്സിയെ പരിശീലിപ്പിക്കുന്നത് എളുപ്പമാണ്. തന്റെ സർവ്വതും നൽകുന്ന ഒരു താരമാണ് മെസ്സി.അത് നമുക്ക് കാര്യങ്ങളെ എളുപ്പമാക്കുന്നു.NBA ഇതിഹാസമായ മൈക്കൽ ജോർദാനെ പോലെയാണ് മെസ്സി. രണ്ടുപേരും ഒരുപാട് കാലം സ്വന്തം ടീമിനെ ചുമലിൽ ഏറ്റിയവരാണ്.ബാഴ്സയിൽ ഒരുപാട് ഉത്തരവാദിത്വങ്ങൾ മെസ്സി ഏറ്റെടുത്തിരുന്നു. അദ്ദേഹത്തെ മോട്ടിവേറ്റ് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നില്ല ” ഇതാണ് മുൻ ബാഴ്സ പരിശീലകനായിരുന്ന വാൽവെർദെ പറഞ്ഞിരുന്നത്.
നിലവിൽ ലയണൽ മെസ്സി ഇന്റർ മയാമിയുടെ താരമാണ്. മികച്ച പ്രകടനമാണ് അമേരിക്കൻ ക്ലബ്ബിൽ ലയണൽ മെസ്സി നടത്തുന്നത്. മാത്രമല്ല അർജന്റീന ദേശീയ ടീമിന് വേണ്ടിയും തകർപ്പൻ പ്രകടനം തന്നെയാണ് മെസ്സി തുടരുന്നത്.