മെസ്സി സൗദിയിലേക്ക് പോയേക്കും,ഒപ്പം ആൽബയും ബുസ്ക്കെറ്റ്സും!
ലയണൽ മെസ്സിയുടെ ഭാവി തന്നെയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. ദിവസം കൂടുന്തോറും മെസ്സി പിഎസ്ജിയിൽ തന്നെ തുടരാനുള്ള സാധ്യത കുറഞ്ഞു വരികയാണ്. മെസ്സി ക്ലബ്ബിന്റെ അനുമതി ഇല്ലാതെ സൗദിയിലേക്ക് പോയതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വിവാദങ്ങൾ ഇപ്പോഴും കത്തി നിൽക്കുകയാണ്. മെസ്സി ക്ലബുമായി കരാർ പുതുക്കാൻ യാതൊരുവിധ സാധ്യതകളും ഇപ്പോഴില്ല.
അതുകൊണ്ടുതന്നെ മെസ്സി എങ്ങോട്ട് എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്. പ്രമുഖ മാധ്യമമായ ഒണ്ട സെറോ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.മെസ്സിയുടെ പ്ലാനുകൾ എന്തൊക്കെയാണ് എന്നുള്ളതാണ് ഇവർ വ്യക്തമാക്കിയിട്ടുള്ളത്. അതായത് ഈ സീസണിന് ശേഷം ലയണൽ മെസ്സി ഫ്രീ ഏജന്റായി കൊണ്ട് ബാഴ്സയിലേക്ക് തിരികെയെത്തും.പക്ഷേ ഒരു വർഷത്തെ കോൺട്രാക്ടിൽ മാത്രമായിരിക്കും ലയണൽ മെസ്സി ഒപ്പ് വെക്കുക.
Messi's idea is to return to Barcelona, play for one season, and then go to Saudi Arabia. Busquets and Alba share similar ideas.
— Barça Universal (@BarcaUniversal) May 2, 2023
— @OndaCero_es pic.twitter.com/L3Xm7E8YXM
മെസ്സി വരുന്നതിനാൽ ബാഴ്സ സൂപ്പർതാരങ്ങളായ ജോർഡി ആൽബയും സെർജിയോ ബുസ്ക്കെറ്റ്സും ക്ലബ്ബിൽ തന്നെ തുടരും.ഈ ഒരു വർഷം പൂർത്തിയാക്കിയതിന് ശേഷമാണ് ലയണൽ മെസ്സി അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കളിക്കുക. അതിനുശേഷം മെസ്സി ബാഴ്സയോട് വിട പറയും.സൗദി അറേബ്യയിലേക്ക് പോവാനാണ് ലയണൽ മെസ്സി തീരുമാനിച്ചിട്ടുള്ളത്.
മെസ്സി അൽ ഹിലാലിലേക്ക് ചേക്കേറാനാണ് ഏറ്റവും കൂടുതൽ സാധ്യതകൾ ഇപ്പോൾ ഉള്ളത്.മെസ്സി മാത്രമല്ല സൗദിയിലേക്ക് എത്തുക,ആൽബയും ബുസ്ക്കെറ്റ്സും ലയണൽ മെസ്സിക്കൊപ്പമുണ്ടാവും. ഇതാണ് ഒണ്ട സെറോ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചുരുക്കത്തിൽ മെസ്സി ഇപ്പോൾ ബാഴ്സയിലേക്ക് തിരികെ വരാൻ തന്നെയാണ് ശ്രമിക്കുന്നത്. അത് സാധ്യമാകണമെങ്കിൽ ഇനിയും ഒരുപാട് പ്രശ്നങ്ങളെ തരണം ചെയ്യേണ്ടതുണ്ട്.