മെസ്സി വേൾഡ് കപ്പ് കളിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് സാവി

വരുന്ന 2022-ലെ ഖത്തർ വേൾഡ് കപ്പിൽ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുമെന്ന കാര്യത്തിൽ തനിക്ക് സംശയമൊന്നുമില്ലെന്ന് മുൻ ബാഴ്സ ഇതിഹാസം സാവി. കുറച്ചു മുൻപ് മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മെസ്സിയെ പറ്റി സംസാരിച്ചത്. തന്റെ മുപ്പത്തിയഞ്ചാം വയസ്സിൽ മെസ്സി വേൾഡ് കപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് സാവി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. ” മെസ്സിക്ക് അദ്ദേഹത്തിന് ഇഷ്ടമുള്ളത്ര കാലം കളിക്കാൻ കഴിയുമെന്നാണ് ഞാൻ കാണുന്നത്. അദ്ദേഹത്തിന്റെ ശാരീരികക്ഷമത മികച്ചതാണ്, വേഗതയുള്ളവാനാണ്. കരുത്തേറിയവനാണ്. ഒരു മൃഗത്തിനെ പോലെ കരുത്തുള്ളതാണ് അദ്ദേഹത്തിന്റെ ശരീരം. അത്കൊണ്ട് തന്നെ 2022 വേൾഡ് കപ്പിൽ അദ്ദേഹം കളിക്കുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല ” മെസ്സിയെ പുകഴ്ത്തി കൊണ്ട് സാവി പറഞ്ഞു

നിലവിലെ ബാഴ്സയുടെ അവസ്ഥകളെ കുറിച്ചും സെറ്റിയനെ കുറിച്ചും സാവി സംസാരിക്കാൻ മറന്നില്ല. ” ഞാൻ സെറ്റിയനെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. ചില സമയങ്ങളിൽ ബാഴ്സ നല്ല രീതിയിൽ കളിക്കുന്നുണ്ട്. ചില സമയങ്ങളിൽ അതിന് സാധിക്കുന്നില്ല. പക്ഷെ എനിക്ക് അദ്ദേഹത്തിന്റെ ഐഡിയകളെ ഇഷ്ടമാണ്. പക്ഷെ എപ്പോഴും അത് ഫലിക്കുന്നില്ല എന്ന് മാത്രം. ചില എതിരാളികളുടെ അടുത്ത് അത് നടക്കാതെ പോവുന്നു. വളരെ ആകർഷകമായ ഫുട്ബോൾ തന്നെയാണ് അദ്ദേഹം കാഴ്ച്ചവെക്കുന്നത്. പക്ഷെ ചില എതിരാളികൾക്ക് മേൽ അത് ബുദ്ദിമുട്ടാവുന്നു. അദ്ദേഹത്തിന് കീഴിൽ നല്ല മത്സരങ്ങൾ നമ്മൾ കണ്ടിട്ടുള്ളതാണ് ” സാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *