മെസ്സി വേണമായിരുന്നു, എയ്ബറിനെതിരെ സമനില വഴങ്ങിയശേഷം കൂമാൻ പറയുന്നു !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ക്യാമ്പ് നൗവിൽ വെച്ച് എയ്ബറിനോട് ബാഴ്സ സമനില വഴങ്ങിയിരുന്നു. സൂപ്പർ താരം മെസ്സിയുടെ അഭാവത്തിൽ ഇറങ്ങിയ ബാഴ്സ നിറവധി പിഴവുകൾ വരുത്തുകയായിരുന്നു. ഒരു പെനാൽറ്റി നഷ്ടപെടുത്തിയ ബാഴ്സ ഒരു ഗോൾ വഴങ്ങിയത് പ്രതിരോധനിര താരമായ അരൗഹോ വരുത്തിവെച്ച പിഴവിലൂടെയായിരുന്നു. ഇതോടെ പോയിന്റ് ടേബിളിലും ബാഴ്‌സ സ്ഥിതിഗതികൾ മോശമായി വരികയാണ്. തന്റെ വലതു കാലിന്റെ ആങ്കിളിൽ ഏറ്റ ചെറിയ പരിക്ക് മൂലമാണ് മെസ്സി ഇന്നലെ കളിക്കാതിരുന്നത്. എന്നാൽ ഇന്നലത്തെ മത്സരത്തിൽ മെസ്സിയെ ബാഴ്‌സക്ക്‌ ആവിശ്യമുണ്ടായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പരിശീലകൻ റൊണാൾഡ് കൂമാൻ. മെസ്സിയുണ്ടായിരുന്നുവെങ്കിൽ വ്യത്യസ്ഥകൾ സൃഷ്ടിക്കാമായിരുന്നുവെന്നും ഇത്തരത്തിലുള്ള മത്സരങ്ങളിലാണ് മെസ്സിയെ ബാഴ്സക്ക്‌ ആവിശ്യമെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് കൂമാൻ. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പരിശീലകൻ.

” വ്യത്യസ്ഥകൾ സൃഷ്ടിക്കാൻ കഴിയുന്ന മെസ്സിയെ പോലെയൊരു താരത്തെയാണ് ഇന്ന് ഞങ്ങൾക്ക്‌ ആവിശ്യമുണ്ടായിരുന്നത്. എന്ത്‌കൊണ്ടാണ് ഇന്ന് ഞങ്ങൾക്ക്‌ വിജയിക്കാൻ കഴിയാതെ പോയത് എന്നെനിക്ക് വിശദീകരിക്കാൻ കഴിയില്ല. ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും അത്‌ മുതലെടുക്കാൻ കഴിഞ്ഞില്ല. ലഭിച്ച പെനാൽറ്റി പാഴാക്കി,എതിരാളികളുടെ ഒരേയൊരു ലക്ഷ്യത്തിലേക്കുള്ള ഷോട്ട് ഗോൾ വഴങ്ങുകയും ചെയ്തു.സത്യസന്ധമായി പറഞ്ഞാൽ ലാലിഗ കിരീടത്തിന് വേണ്ടി പോരാടുക എന്നുള്ളത് സങ്കീർണമായ കാര്യമാണ്. പക്ഷെ അസാധ്യമായത് ഒന്നുമില്ല. പക്ഷെ അത്ലെറ്റിക്കോ മാഡ്രിഡ്‌ പോലെയുള്ള ഒരു കരുത്തരായ ടീമിനെതിരെയുള്ള പോയിന്റ് വിത്യാസം കാണുമ്പോൾ അത്‌ വളരെയധികം ബുദ്ധിമുട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *