മെസ്സി വിരമിക്കുമ്പോൾ ദുഃഖിക്കാത്ത ഫുട്ബോൾ പ്രേമികളുണ്ടാവില്ലെന്ന് സ്കലോണി

ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണ് ലയണൽ മെസ്സി. ചിലിക്കെതിരെ കോപ്പ അമേരിക്ക ഫൈനലിലെ തോൽവിക്ക് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച മെസ്സി ഫുട്ബോൾ ലോകത്തിന്റെ നിരന്തരആവിശ്യപ്രകാരം അർജന്റീന ജേഴ്സിയിൽ ഫുട്ബോൾ ലോകത്തേക്ക് മടങ്ങി വരികയായിരുന്നു. തന്റെ പ്രതിഭക്ക് യാതൊരു വിധ കോട്ടവും തട്ടാതെ കളിക്കളത്തിൽ സജീവമാണ് മെസ്സി. എന്നാൽ മെസ്സി ഫുട്ബോളിൽ നിന്ന് വിടപറയുന്ന ഒരു ദിവസം താരത്തിന്റെ ആരാധകർക്ക് സങ്കല്പിക്കാവുന്നതിനുമപ്പുറമാണ്. ഫുട്‍ബോളിന്റെ നഷ്ടമായിരിക്കും ആ ദിവസമെന്ന് പലരും പ്രസ്താവിച്ചിരുന്നു. ആ ദിവസത്തെ ഓർമ്മിപ്പിച്ചിരിക്കുകയാണ് അർജന്റീന പരിശീലകനായ ലയണൽ സ്കലോണി. മെസ്സി വിരമിക്കുന്ന ദിവസം ദുഃഖിക്കാത്ത ഫുട്ബോൾ പ്രേമികളുണ്ടാവില്ലെന്നാണ് സ്കലോണിയുടെ അഭിപ്രായം.

” മെസ്സി ഫുട്ബോളിൽ നിന്ന് വിരമിക്കുന്ന ദിവസം ദുഃഖിക്കാത്തവരായി ആരുമുണ്ടാവില്ല. മെസ്സിയുടെ വിമർശകർ ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി. അത്കൊണ്ട് തന്നെ അദ്ദേഹം വിരമിക്കുന്ന ദിവസം ഓരോ ഫുട്ബോൾ ആരാധകനും ദുഃഖിക്കാതിരിക്കാൻ കഴിയില്ല.ഫുട്ബോൾ ലോകത്തെ മഹത്തായ താരങ്ങൾ എല്ലാം തന്നെ അവരെ കൊണ്ട് എത്രകാലം കളിക്കാൻ കഴിയുന്നുവോ അത്രയും കാലം കളിക്കാൻ ശ്രമിക്കാറുണ്ട്. മെസ്സിയും അത്പോലെ തന്നെയാവുമെന്നാണ് ഞാൻ വിചാരിക്കുന്നത്. മെസ്സിയെ അർജന്റീനക്ക് ഇനിയും ഒരുപാട് കാലം ആവിശ്യമുണ്ട്. അർജന്റീനക്കാർ അത്രയേറെ മെസ്സിയെ ഇഷ്ടപ്പെടുന്നവരാണ് ” സ്കലോണി കേഡന സെറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം തന്നെ മെസ്സിയും ലൗറ്ററോയും ബാഴ്സയിൽ ഒന്നിക്കാൻ താൻ ആഗ്രഹിക്കുന്നവെന്ന് ലൗറ്ററോ വെളിപ്പെടുത്തിയിരുന്നു. ” നിലവിലെ മികച്ച സ്ട്രൈക്കെർമാരിലൊരാളാണ് ലൗറ്ററോ. ഒട്ടേറെ മികച്ച ക്ലബുകൾക്ക് അദ്ദേഹത്തെ ആവിശ്യമുണ്ട്. നിലവിൽ വലിയൊരു ക്ലബിനോടൊപ്പം തന്നെയാണ് അദ്ദേഹം കളിക്കുന്നത്. അത്കൊണ്ട് തന്നെ അദ്ദേഹത്തെ ടീമിൽ എത്തിക്കുക എന്നുള്ളത് ബുദ്ദിമുട്ടേറിയ കാര്യമാണ്. മെസ്സിക്കൊപ്പം ബാഴ്സയിൽ ചേരാനായാൽ അത് ലൗറ്ററോ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ ഭാഗ്യമായിരിക്കും. രണ്ട് പേരും ഒരുമിച്ചാൽ അത് അർജന്റീനക്കും ഏറെ ഗുണകരമാവും. നല്ല ഭാവിയുള്ള അസാമാന്യതാരം തന്നെയാണ് ലൗറ്ററോ. ആഗ്രഹങ്ങൾ സഫലീകരിക്കാൻ കരുത്തുള്ള താരമാണ് അദ്ദേഹം. എനിക്ക് ലൗറ്ററോയുടെ കാര്യങ്ങളിൽ കൈകടത്തണമെന്നില്ല. പക്ഷെ അദ്ദേഹം ക്ലബ്‌ മാറുകയാണെങ്കിൽ അത് അദ്ദേഹത്തിന് ഗുണം ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” സ്കലോണി അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *