മെസ്സി ലാപോർട്ടയുമായി ചർച്ച നടത്തിയോ? പ്രചരിക്കുന്ന വാർത്തയുടെ യാഥാർത്ഥ്യമെന്ത്?

സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവി ഇപ്പോൾ ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളിൽ ഒന്നാണ്. മെസ്സി ഇതുവരെ കോൺട്രാക്ട് പുതുക്കിയിട്ടില്ല.പിഎസ്ജിയുമായി അവസാനമായി നടത്തിയ ചർച്ചയും വിഫലമാവുകയായിരുന്നു.മെസ്സി എന്ത് തീരുമാനം എടുക്കും എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.

ഇതിനിടെ പ്രമുഖ സ്പാനിഷ് മാധ്യമമായ കാറ്റലൂണിയ റേഡിയോ ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. അതായത് ലയണൽ മെസ്സി ബാഴ്സലോണയുടെ പ്രസിഡണ്ടായ ജോയൻ ലാപോർട്ടയുമായി ചർച്ച നടത്തി എന്നാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്.ലയണൽ മെസ്സിയെ ബാഴ്സയിലേക്ക് തിരിച്ചെത്തുക,അദ്ദേഹത്തിന് ബാഴ്സ നൽകാൻ ഉദ്ദേശിക്കുന്ന ട്രിബ്യൂട്ട്,മെസ്സിയുടെ സഹോദരന്റെ പ്രസ്താവന എന്നീ മൂന്ന് കാര്യങ്ങളാണ് ഇവർ ചർച്ച ചെയ്തത് എന്നായിരുന്നു കാറ്റലൂണിയ റേഡിയോ അവകാശപ്പെട്ടത്.

എന്നാൽ ഇത് പൂർണ്ണമായും നിഷേധിച്ചുകൊണ്ട് പ്രമുഖ അർജന്റീന ജേണലിസ്റ്റായ ഗാസ്റ്റൻ എഡുൾ രംഗത്ത് വന്നിട്ടുണ്ട്. ലയണൽ മെസ്സിയും ലാപോർട്ടയും തമ്മിൽ യാതൊരുവിധ ചർച്ചകൾ നടന്നിട്ടില്ലെന്നും മെസ്സിയുടെ വൃത്തങ്ങളുമായി ബന്ധപ്പെട്ട് താൻ സംസാരിച്ചു എന്നുമാണ് Tyc സ്പോർട്സിന്റെ ജേണലിസ്റ്റായ ഗാസ്റ്റൻ എഡുൾ പറഞ്ഞിട്ടുള്ളത്.കൂടാതെ മറ്റു ചില കാര്യങ്ങളും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അതായത് ലയണൽ മെസ്സിയുടെ പിതാവായ ജോർഹെ മെസ്സി നിലവിൽ അർജന്റീനയിലാണ് ഉള്ളത്.അദ്ദേഹം പാരീസിലേക്ക് മടങ്ങിയെത്തിയതിനു ശേഷം കരാർ പുതുക്കുന്ന കാര്യത്തിൽ ചർച്ചകൾ നടത്തും.ബയേണിനെതിരെയുള്ള രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിന് ശേഷമാണ് ഈ ചർച്ചകൾ നടക്കുക. ചില കണ്ടീഷനുകളുടെ കാര്യത്തിലാണ് ഇപ്പോഴും മെസ്സിക്കും പിഎസ്ജിക്കും ഒത്തുപോകാൻ സാധിക്കാത്തത്. അത് പരിഹരിക്കപ്പെടുകയാണെങ്കിൽ മെസ്സി പിഎസ്ജിയിൽ തന്നെ തുടരാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *