മെസ്സി.മെസ്സി..!എൽ ക്ലാസിക്കോക്ക് ഇടയിൽ മെസ്സി ചാന്റുമായി ബാഴ്സ ആരാധകർ!

ഇന്നലെ കോപ ഡെൽ റെയിൽ നടന്ന എൽ ക്ലാസിക്കോ മത്സരം കാണാൻ വേണ്ടി ഏകദേശം ഒരു ലക്ഷത്തോളം കാണികളായിരുന്നു ക്യാമ്പ് നൗവിൽ തടിച്ചു കൂടിയിരുന്നത്. കഴിഞ്ഞ കിങ്‌സ് ലീഗിൽ നടന്ന മത്സരത്തിനിടെ ബാഴ്സ ആരാധകർ ലയണൽ മെസ്സിയുടെ പേര് ചാന്റ് ചെയ്തിരുന്നു. അത് ഒരു തവണ കൂടി ഇപ്പോൾ ബാഴ്സ ആരാധകർ ആവർത്തിച്ചിട്ടുണ്ട്. ഇന്നലത്തെ എൽ ക്ലാസിക്കോ മത്സരത്തിനിടയിലാണ് ബാഴ്സ ആരാധകർ മെസ്സിയുടെ പേര് ചാന്റ് ചെയ്തത്.

മത്സരത്തിന്റെ പത്താം മിനിട്ടിലാണ് ഇവർ ഇത് ആരംഭിച്ചത്. മെസ്സിയോടുള്ള ബഹുമാനസൂചകമായിട്ടാണ് ഈ ചാന്റ് നടത്തിയത്.മാത്രമല്ല മെസ്സി അടുത്ത സീസണിൽ ബാഴ്സയിലേക്ക് തിരിച്ചെത്തും എന്ന വാർത്തകൾ ഇപ്പോൾ സജീവമാണ്. അതുകൊണ്ടുതന്നെ മെസ്സിക്ക് വേണ്ടിയുള്ള ഒരു മുറവിളി കൂടി തന്നെയാണ് അവിടെ നടന്നിട്ടുള്ളത്. ബാഴ്സ ആരാധകർ തങ്ങളുടെ സ്നേഹ പ്രകടനമാണ് മെസ്സിയോട് കാണിച്ചിട്ടുള്ളത്.

എന്നാൽ മെസ്സിക്ക് പാരീസിൽ ഇതിന് വിപരീതമായതാണ് നേരിടേണ്ടി വരുന്നത്.പിഎസ്ജി ആരാധകർ തന്നെ മെസ്സിയെ കൂവുന്ന കാഴ്ച്ചയാണ് സമീപകാലത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇതുകൊണ്ടൊക്കെ തന്നെയും മെസ്സി പിഎസ്ജി വിട്ട് ബാഴ്സയിലേക്ക് ചേക്കേറാനാണ് സാധ്യത വർദ്ധിക്കുന്നത്.

അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്സ പരാജയപ്പെടുകയാണ് ചെയ്തത്.എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് ബാഴ്സയെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി ബാഴ്സ പുറത്താവുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *