മെസ്സി മുപ്പത്തിയെട്ടാം വയസ്സ് വരെ ബാഴ്സയിൽ കാണുമെന്ന് റിവാൾഡോ !
സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണിൽ ബാഴ്സ വിടുമെന്ന് പരക്കെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. മെസ്സി ബാഴ്സ വിടാൻ അനുവാദം ചോദിച്ചതുമായാണ് ഇത് ഉടലെടുത്തത്. എന്നാൽ മെസ്സി തന്നെ താൻ ബാഴ്സയിൽ തുടരുമെന്ന് തുറന്നു പറയുകയായിരുന്നു. ഇതോടെ ആ ഊഹാപോഹങ്ങൾക്ക് വിരാമമായി. എന്നാൽ മെസ്സി ബാഴ്സയിൽ തുടരാൻ തീരുമാനിച്ച വിവരം തന്നെ ഞെട്ടിപ്പിച്ചില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ബാഴ്സ സൂപ്പർ താരം റിവാൾഡോ. ബെറ്റ്ഫയറിന് നൽകിയ അഭിമുഖത്തിലാണ് റിവാൾഡോ ഒരിക്കൽ കൂടി മെസ്സിയെ പറ്റി സംസാരിച്ചത്. മെസ്സി മുപ്പത്തിയെട്ടാം വയസ്സ് വരെ ബാഴ്സയിൽ തുടരുമെന്നാണ് റിവാൾഡോ അറിയിച്ചത്. ബാഴ്സയിൽ നടക്കുന്ന അടുത്ത ഇലക്ഷനോട് കൂടി പുതിയ പ്രസിഡന്റ് വരുമെന്നും അത് മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ കാരണമാവുമെന്നും റിവാൾഡോ കൂട്ടിച്ചേർത്തു. മെസ്സിയുടെ ആത്മാർത്ഥയെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം മുമ്പ് കളിച്ച പോലെ തന്നെ ഇനിയും ബാഴ്സക്ക് വേണ്ടി കളിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
Rivaldo says Lionel Messi debacle will be forgotten and backs him to stay at Barcelona until he's 38 https://t.co/KZDpl57V7Y
— The Sun Football ⚽ (@TheSunFootball) September 12, 2020
” മെസ്സി ബാഴ്സയിൽ തുടരുമെന്ന് പ്രഖ്യാപിച്ചത് എന്നെ ഞെട്ടിപ്പിച്ചിട്ടില്ല. ഈ സീസണിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കാനുണ്ട്. കൂമാന് കീഴിൽ പുതിയ ബാഴ്സ ഉണ്ടാവുന്നു. ഇലക്ഷനോട് കൂടി ബാഴ്സക്ക് പുതിയ പ്രസിഡന്റ് വരുന്നു. മെസ്സി വിമർശിച്ചിരുന്നത് നിലവിലെ പ്രസിഡന്റിനെ ആയിരുന്നു. അതിനാൽ തന്നെ പുതിയ പ്രസിഡന്റ് വന്നാൽ മെസ്സി ബാഴ്‌സയിൽ തുടരും. മെസ്സി ഈ ക്ലബ്ബിനെയും ഈ ആരാധകരെയും സ്നേഹിക്കുന്നു. അതും അദ്ദേഹം ഇവിടെ തുടരാൻ ഒരു കാരണമാണ്. പുതിയ പ്രസിഡന്റ് വന്നാൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. മെസ്സി തന്റെ കരാർ പുതുക്കുകയും ചെയ്യും. അദ്ദേഹം ബാഴ്സയെ ഇഷ്ടപ്പെടുന്നു. കരിയർ ഏറ്റവും ഉയർന്ന തലത്തിലേക്ക് കൊണ്ടുപോവാൻ ഇഷ്ടപ്പെടുന്നു. എനിക്ക് തോന്നുന്നത് അദ്ദേഹം മുപ്പത്തിയെട്ടാം വയസ്സ് വരെ ബാഴ്സയിൽ കളിക്കുമെന്നാണ്. പലരും മെസ്സിയുടെ ആത്മാർത്ഥയെ ചോദ്യം ചെയ്യുന്നത് കണ്ടു. എന്നാൽ മുമ്പ് എങ്ങനെ ആയിരുന്നുവോ അത്പോലെ തന്നെ മെസ്സി ഇനിയും കളിക്കും. കാരണം ഇത് അദ്ദേഹം ഇഷ്ടപ്പെടുന്ന ക്ലബാണ് ” റിവാൾഡോ പറഞ്ഞു.
"I can see Messi playing for Barcelona until he's 38-years-old" https://t.co/MGZzulx6Fm
— SPORT English (@Sport_EN) September 11, 2020