മെസ്സി മാത്രമല്ല, സമാന അവസ്ഥ മറഡോണയും അഭിമുഖീകരിച്ചിരുന്നു, ചരിത്രമിങ്ങനെ !
കഴിഞ്ഞ ദിവസം നടന്ന സൂപ്പർ കോപ്പ ഫൈനലിൽ അത്ലെറ്റിക്ക് ബിൽബാവോയോട് തോൽവി വഴങ്ങാനായിരുന്നു എഫ്സി ബാഴ്സലോണയുടെ വിധി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സലോണ അത്ലെറ്റിക്ക് ബിൽബാവോയെ തോൽപ്പിച്ചത്. മത്സരത്തിൽ മെസ്സി റെഡ് കാർഡ് കാണുകയും ചെയ്തിരുന്നു. ബിൽബാവോ താരത്തിന്റെ തലക്ക് അടിച്ച കാരണത്താലാണ് മെസ്സിക്ക് റെഡ് കാർഡ് ലഭിച്ചത്. എന്നാൽ സമാന അവസ്ഥ വർഷങ്ങൾക്ക് മുമ്പ് ഇതിഹാസതാരം മറഡോണയും അഭിമുഖീകരിച്ചിരുന്നു. അത്ലെറ്റിക്ക് ബിൽബാവോക്കെതിരെയുള്ള ഫൈനലിൽ തന്നെയായിരുന്നു അത്. മത്സരത്തിൽ ബാഴ്സ തോൽവി അറിയുകയും ചെയ്തു. മാത്രമല്ല ഒരു കൂട്ടത്തല്ല് തന്നെ മത്സരശേഷം അരങ്ങേറുകയും ചെയ്തിരുന്നു.
#Messi isn't the first Argentine genius to lose his head for @FCBarcelona against Athletic Club 🧐https://t.co/lW9nevJ8SJ pic.twitter.com/Je3uBvr2Je
— MARCA in English (@MARCAinENGLISH) January 18, 2021
1984-ലായിരുന്നു മറഡോണ ഇത്തരമൊരു അവസ്ഥയെ നേരിടേണ്ടി വന്നിരുന്നത്. കോപ്പ ഡെൽ റേയുടെ ഫൈനലിൽ ബാഴ്സയുടെ എതിരാളികൾ അത്ലെറ്റിക്ക് ബിൽബാവോയായിരുന്നു. സാന്റിയാഗോ ബെർണാബുവിൽ ഒരു ലക്ഷത്തോളം വരുന്ന കാണികൾക്ക് മുന്നിലായിരുന്നു മത്സരം. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ മറഡോണ കടുത്ത ഫൗളുകൾക്ക് ഇരയായിരുന്നു. എന്നാൽ മത്സരശേഷം ഈ ദേഷ്യം മറഡോണ അത്ലെറ്റിക്ക് ബിൽബാവോ താരങ്ങളോട് തന്നെ തീർക്കുകയായിരുന്നു. ഒരു കൂട്ടത്തല്ല് തന്നെ പിന്നീട് അവിടെ അരങ്ങേറുകയായിരുന്നു. പിന്നീട് കുറച്ചു കാലങ്ങൾക്ക് ശേഷം മറഡോണ ബാഴ്സ വിട്ട് നാപോളിയിലേക്ക് ചേക്കേറി. മാത്രമല്ല 1986-ൽ മറഡോണ വേൾഡ് കപ്പും നേടി. മെസ്സിയുടെ ഭാവി ഇതുവരെ തീരുമാനമായിട്ടില്ല. 2022 വേൾഡ് കപ്പ് ആയിരിക്കും ഒരുപക്ഷെ മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പ്.
.@FCBarcelona are ready to fight Messi's suspension
— MARCA in English (@MARCAinENGLISH) January 18, 2021
👉 https://t.co/1cFTSrP2Db pic.twitter.com/Mp0VD7ssvg