മെസ്സി മറ്റൊരു ലെവലാണ്,പക്ഷെ ഡെമ്പലെയെ പോലെയൊരു താരത്തെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല : ബ്രയിത്ത്‌വെയിറ്റ്
എഫ്സി ബാഴ്സലോണയിൽ സൂപ്പർതാരം ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള താരമാണ് മാർട്ടിൻ ബ്രയ്ത്ത്വെയിറ്റ്. പിന്നീട് ലയണൽ മെസ്സി ബാഴ്സയോട് വിട പറയുകയായിരുന്നു.ഇപ്പോൾ ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബ്രയിത്ത്വെയിറ്റിനും ബാഴ്സയോട് വിട പറയേണ്ടി വന്നിട്ടുണ്ട്. നിലവിൽ മറ്റൊരു സ്പാനിഷ് ക്ലബ്ബായ എസ്പനോളിന് വേണ്ടിയാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്.
ഏതായാലും ബ്രയിത്ത്വെയിറ്റ് തന്റെ മുൻ സഹതാരങ്ങളായ ലയണൽ മെസ്സിയെയും ഡെമ്പലെയെയും പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.അതായത് മെസ്സി മറ്റൊരു ലെവലാണെന്നും എന്നാൽ ഡെമ്പലെയെ പോലെയൊരു താരത്തെ താനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല എന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ലെവന്റോസ്ക്കിയെക്കാൾ കൂടുതൽ ഇമ്പാക്ട് ബാഴ്സയിൽ ഡെമ്പലെയാണ് ഉണ്ടാക്കുന്നതെന്നും ബ്രയ്ത്ത്വെയിറ്റ് കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 10, 2022
“ഡെമ്പലെ മികച്ച ഒരു താരമാണ്.ഞാൻ അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നു.വലിയ ടാലന്റ് ഉള്ള താരമാണ് അദ്ദേഹം.ഇത്തരത്തിൽ ടാലന്റ് ഉള്ള ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ല.ഞാൻ സീരിയസായി കൊണ്ട് തന്നെയാണ് ഇക്കാര്യം പറയുന്നത്. ലയണൽ മെസ്സി മറ്റൊരു ലെവലാണ്, മെസ്സിക്ക് ശേഷം ഡെമ്പലെയെ പോലെയൊരു താരത്തെ ഞാൻ കണ്ടിട്ടില്ല.വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു വ്യക്തിയാണ് അദ്ദേഹം.ഡെമ്പലെയുടെ വ്യക്തിഗത മികവ് ലെവന്റോസ്ക്കിയെക്കാൾ കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കുന്നുണ്ട്. വ്യക്തിഗത മികവ് എടുത്തു നോക്കുമ്പോൾ ഡെമ്പലെ അവിശ്വസനീയമായ താരമാണ്.ലെവന്റോസ്ക്കി ഒരുപാട് ഗോളുകൾ നേടുന്നുണ്ട്. അദ്ദേഹത്തിന്റെ കാര്യത്തിലും എനിക്ക് സന്തോഷമുണ്ട് ” ബ്രയിത്ത്വെയിറ്റ് പറഞ്ഞു.
മിന്നുന്ന പ്രകടനമാണ് ഈ സീസണിൽ ലെവന്റോസ്ക്കിയും ഡെമ്പലെയും ബാഴ്സക്ക് വേണ്ടി പുറത്തെടുക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലെവൻഡോസ്ക്കി ഹാട്രിക്ക് നേടിയപ്പോൾ രണ്ട് അസിസ്റ്റുകൾ കരസ്ഥമാക്കാൻ ഡെമ്പലെക്ക് സാധിച്ചിരുന്നു.