മെസ്സി ബാഴ്സയിൽ തന്നെ കരിയർ പൂർത്തിയാക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് ബർതോമ്യൂ
മെസ്സി ബാഴ്സയിൽ തന്നെ തന്റെ കരിയർ ഫിനിഷ് ചെയ്യുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു വിധ സംശയവുമില്ലെന്ന് ബാഴ്സ പ്രസിഡന്റ് ജോസെഫ് മരിയ ബർതോമ്യൂ. കഴിഞ്ഞു ദിവസം ടിവി ത്രീക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഒരു തവണ കൂടി മെസ്സി ബാഴ്സ വിടില്ലെന്ന് തറപ്പിച്ചു പറഞ്ഞത്. ബർതോമ്യുവിന്റെ നേതൃത്വത്തിലുള്ള ബാഴ്സ ബോർഡിന്റെ നയങ്ങളോടും വിയോജിപ്പുള്ള മെസ്സി ടീമിന്റെ മോശം പ്രകടനത്തിൽ അസംതൃപ്തനായി ക്ലബ് വിടുമെന്നുള്ള വാർത്തകൾ ഈ ഇടക്കാലയളവിൽ പരന്നിരുന്നു. ഇതിനോട് ഒരു തവണ കൂടി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മെസ്സിയുമായിട്ടുള്ള കരാർ പുതുക്കുന്നതിന്റെ ചർച്ചകൾ നടന്നു വരുന്നുണ്ടെന്നും ഉടനെ തന്നെ പുതുക്കുമെന്നും അദ്ദേഹം അറിയിച്ചു. മുപ്പത്തിമൂന്നുകാരനായ താരത്തിന്റെ കരാർ അടുത്ത വർഷമാണ് അവസാനിക്കുന്നത്. ഇത് പുതുക്കാത്തതിൽ ക്ലബും ആരാധകരും വലിയ തോതിൽ അസ്വസ്ഥരാണ്.
Barca president gives definitive update on Messi's future 👑
— Goal News (@GoalNews) July 13, 2020
” ഇക്കാര്യവുമായി ബന്ധപ്പെട്ട് ഞങ്ങൾ മെസ്സിയുമായി സംസാരിച്ചതാണ്. ഇപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. ഇനിയും സംസാരിക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന് തന്റെ കരിയർ ഇവിടെ തന്നെ പൂർത്തീകരിക്കണമെന്നാണ് ആഗ്രഹം. തീർച്ചയായും അദ്ദേഹവുമായി കരാർ പുതുക്കുക തന്നെ ചെയ്യും. അദ്ദേഹം ഇവിടെ തന്നെ തുടരും എന്ന കാര്യത്തിൽ എനിക്ക് യാതൊരു വിധ സംശയങ്ങളുമില്ല ” അഭിമുഖത്തിൽ ബർതോമ്യു പറഞ്ഞു. നിലവിൽ ഈ സീസണിൽ മികച്ച ഫോമിൽ തന്നെയാണ് മെസ്സി കളിക്കുന്നത്. ഇരുപതിൽ കൂടുതൽ ഗോളുകളും അസിസ്റ്റുകളും ഒരു ലാലിഗയിൽ തന്നെ നേടുന്ന ആദ്യതാരമാവാൻ മെസ്സിക്ക് സാധിച്ചിരുന്നു. മെസ്സി ബാഴ്സയിൽ തന്നെ തുടരുമെന്ന് ബാഴ്സ പരിശീലകൻ കീക്കെ സെറ്റിയനും മുൻപ് അറിയിച്ചിരുന്നു. താരം ഉടനെ തന്നെ കരാർ പുതുക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.
🔊[MD] | Bartomeu: "We talk and we will talk with Messi. We speak, we have spoken and we will speak. He is the best player in football history, he has years of football ahead and he is in top form. I do not have any doubt that he will continue at Barça, his future is here." pic.twitter.com/Cz5I4oidQE
— BarçaTimes (@BarcaTimes) July 13, 2020