മെസ്സി ബാഴ്സ വിട്ടാൽ അദ്ദേഹത്തിന്റെ വിലയറിയും, പലരും മെസ്സിയെ വേദനിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ഫാബ്രിഗസ് !
സൂപ്പർ താരം ലയണൽ മെസ്സിക്ക് പിന്തുണയുമായി മുൻ സഹതാരം സെസ്ക്ക് ഫാബ്രിഗസ്. മെസ്സിയെ പലരും വേദനിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും മെസ്സി ബാഴ്സ വിട്ടാൽ അദ്ദേഹത്തിന്റെ വില നിങ്ങൾക്ക് മനസ്സിലാകുമെന്നാണ് സെസ്ക്ക് ഫാബ്രിഗസ് പ്രസ്താവിച്ചത്. താരത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെസ്സിക്കൊപ്പം ബാല്യകാലത്ത് തന്നെ കളിച്ചത് താരമാണ് ഫാബ്രിഗസ്. 2001 മുതൽ 2003 വാരെ ഇരുവരും ബാഴ്സ അക്കാദമിയിൽ ഒരുമിച്ചായിരുന്നു. തുടർന്ന് ഫാബ്രിഗസ് ആഴ്സണലിലേക്ക് കൂടുമാറുകയായിരുന്നു. തുടർന്ന് 2011-ൽ ബാഴ്‌സയിലേക്ക് തിരിച്ചെത്തിയ താരം 2014 വരെ ബാഴ്സയിൽ മെസ്സിക്കൊപ്പം കളിച്ചിരുന്നു.
Cesc Fabregas ❤️ Lionel Messi pic.twitter.com/AaNYwPBjZs
— Goal India (@Goal_India) November 18, 2020
” ലയണൽ മെസ്സി ബാഴ്‌സ വിട്ടു പോകുന്ന അന്ന് മുതൽ എല്ലാവരും അദ്ദേഹത്തിന്റെ വില മനസ്സിലാക്കും. അദ്ദേഹം ബാഴ്സക്ക് വേണ്ടി ഇത്രകാലം എന്ത് ചെയ്തു എന്നുള്ളത് ഓരോരുത്തർക്കും അന്നത്തോടെ മനസ്സിലാവും. അദ്ദേഹം ബാഴ്‌സയിൽ ഉണ്ടാക്കിയെടുത്ത ആ പേരും പെരുമയും ആർക്കും പറിച്ചു മാറ്റാനാവില്ല. അത് എല്ലാ കാലത്തും ബാഴ്സയിൽ നിലനിൽക്കുക തന്നെ ചെയ്യും. ബാഴ്‌സയുടെ ക്ലബ്ബിനകത്തു തന്നെയുള്ള ചില ആളുകൾ അദ്ദേഹത്തെ വേദനിപ്പിക്കാൻ ശ്രമിക്കുന്നു എന്നുള്ളത് ദുഃഖമുണ്ടാക്കുന്ന കാര്യമാണ്. അദ്ദേഹം ബാഴ്‌സയിൽ തന്നെ തുടരാൻ തീരുമാനിച്ചതിൽ ഒരു കാറ്റലൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോട് നന്ദിയുണ്ട്. അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് എനിക്കറിയില്ല. അടുത്ത സമ്മറിൽ എന്ത് സംഭവിക്കുമെന്നതിന് കാത്തിരിക്കേണ്ടിയിരിക്കുന്നു ” ഫാബ്രിഗസ് പറഞ്ഞു.
Cesc Fàbregas: "No sé que hará Messi el año que viene. Cómo culé, estoy agradecido que se quede en el Barça".
— Estadi Johan (@EstadiJohan) November 17, 2020
"No creo que se sienta solo ni que se haya roto la relación con la adición. Messi es muy grande. La afición valorará todo lo que ha hecho". pic.twitter.com/fQa6GpEx7q