മെസ്സി ബാഴ്സ വിടും: ബെനഡിറ്റോ !

സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുമോ അതോ ബാഴ്സയിൽ തന്നെ തുടരുമോ എന്നുള്ളത് ഇന്നും ചർച്ചാവിഷയമാണ്. താരം കരാർ പുതുക്കുകയോ അതല്ലെങ്കിൽ അതിനുള്ള നീക്കങ്ങൾ ആരംഭിക്കുകയോ ചെയ്യാത്തത് ബാഴ്സ ആരാധകരിൽ ആശങ്കയുളവാക്കുന്ന കാര്യമാണ്. മെസ്സിക്ക് വേണ്ടി നിരവധി ക്ലബുകൾ ഇപ്പോൾ തന്നെ രംഗത്തുണ്ട്. ഏതായാലും മെസ്സി ക്ലബ് വിടാൻ തീരുമാനിച്ചാൽ സിറ്റി, പിഎസ്ജി എന്നീ രണ്ട് ക്ലബുകളിലൊന്നിൽ താരത്തെ കണമെന്നാണ് ആരാധകരുടെ കണക്കുകൂട്ടലുകൾ. ഏതായാലും മെസ്സി ബാഴ്സ വിടുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബാഴ്സയുടെ പ്രസിഡൻഷ്യൽ പ്രീ കാൻഡിഡേറ്റ് ആയ അഗുസ്റ്റി ബെനഡിറ്റോ. കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

” മെസ്സി ക്ലബ്ബിന് നല്ല വാർത്ത കൊണ്ടുവരും എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ ഞാൻ ശുഭാപ്തി വിശ്വാസിയൊന്നുമല്ല. കഴിഞ്ഞ ആഴ്ച്ച നൽകിയ അഭിമുഖത്തിൽ അദ്ദേഹം ബാഴ്സയിൽ തന്നെ തുടരുമെന്നുള്ള സൂചനകൾ നൽകിയിരുന്നു. പക്ഷെ അദ്ദേഹം അങ്ങനെ ചെയ്യില്ല. അത്‌ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. സത്യമെന്തെന്നാൽ മെസ്സി ക്ലബ് വിടുമെന്നാണ് എന്റെ വിശ്വാസം. കഴിഞ്ഞ ഓഗസ്റ്റിൽ അദ്ദേഹം എന്ത് പറഞ്ഞുവെന്ന് നമ്മൾ ഓർത്തിരിക്കുന്നത് നല്ലതാണ്. 20 വർഷത്തിന് ശേഷം അദ്ദേഹം ക്ലബ് വിടാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞിരുന്നു. ഈ വർഷത്തിന്റെ മധ്യത്തിൽ അദ്ദേഹം ക്ലബ് വിടുന്നത് നമുക്ക് കാണാം ” ബെനഡിറ്റോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *