മെസ്സി ബാഴ്സലോണയിൽ തിരിച്ചെത്തി, പക്ഷേ…!
അവധി ആഘോഷത്തിനിടെ സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണ നഗരത്തിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസമായിരുന്നു താരവും കുടുംബവും ബാഴ്സയിൽ ലാൻഡ് ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സ്പാനിഷ് മാധ്യമങ്ങൾ പുറത്ത് വിടുകയും ചെയ്തിരുന്നു. എന്നാൽ മെസ്സി ക്ലബ്ബിനോടൊപ്പം ചേരാൻ വന്നതല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെസ്സിയുടെ അവധി ആഘോഷം അവസാനിച്ചിട്ടില്ല എന്നും മെസ്സി ക്ലബ്ബിനോടൊപ്പം എന്ന് ചേരുമെന്നുള്ള കാര്യം വ്യക്തമല്ല എന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം ചൂണ്ടികാണിച്ചിരിക്കുന്നത്.
Lionel Messi has arrived at Barcelona 😍 pic.twitter.com/AE9qMeNsO9
— Leo Messi 🔟 (@WeAreMessi) July 28, 2021
മറ്റു ചില വ്യക്തിപരമായ കാര്യങ്ങൾക്കാണ് മെസ്സി ബാഴ്സലോണയിൽ മടങ്ങി എത്തിയത് എന്നാണ് മാർക്ക കണ്ടെത്തിയിരിക്കുന്നത്. അതിന് ശേഷം മെസ്സി തന്റെ അവധി തുടരുമെന്നും ഇവർ ചൂണ്ടികാണിക്കുന്നുണ്ട്. മിയാമി, ഡോമിനക്കൻ റിപബ്ലിക് എന്നിവിടങ്ങളിലൊക്കെയാണ് മെസ്സി തന്റെ അവധി ആഘോഷിച്ചത്.അതേസമയം മെസ്സി എന്ന് ബാഴ്സ ക്ലബിനൊപ്പം ചേരും എന്നുള്ളത് ഇപ്പോഴും അവ്യക്തമായ കാര്യമാണ്. മെസ്സി തന്റെ കരാർ പുതുക്കാത്തതാണ് ആരാധകർക്ക് ആശങ്ക നൽകുന്ന കാര്യം.ഓഗസ്റ്റ് രണ്ടിനാണ് സെർജിയോ അഗ്വേറോ ബാഴ്സയ്ക്കൊപ്പം ചേരുക. മെസ്സിയും അതിനോട് അടുത്ത് തന്നെ ചേരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്. ജോയൻ ഗാമ്പർ ട്രോഫിയിൽ ബാഴ്‌സയുടെ എതിരാളികൾ യുവന്റസാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും ഒരിക്കൽ കൂടി മുഖാമുഖം വരുന്നത് കാണാൻ ഫുട്ബോൾ ലോകത്തിന് ഭാഗ്യമുണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.