മെസ്സി ബാഴ്സലോണയിൽ, ഉടൻ കരാർ പുതുക്കും!
സൂപ്പർ താരം ലയണൽ മെസ്സി അവധി ആഘോഷം കഴിഞ്ഞ് ബാഴ്സലോണയിൽ മടങ്ങിയെത്തി. കഴിഞ്ഞ ദിവസമാണ് മെസ്സി ബാഴ്സലോണയിൽ മടങ്ങിയെത്തിയതെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇബിസയിലായിരുന്നു മെസ്സി അവസാനമായി അവധി ആഘോഷങ്ങൾ നടത്തിയത്.
— MARCA in English (@MARCAinENGLISH) August 4, 2021
ബാഴ്‌സയിൽ മടങ്ങിയെത്തിയ മെസ്സി ഉടൻ തന്നെ ഔദ്യോഗികമായി കരാർ പുതുക്കുമെന്നാണ് അറിയാൻ കഴിയുന്നത്. കരാറിന്റെ കാര്യത്തിൽ മെസ്സിയും ബാഴ്‌സയും ആഴ്ചകൾക്ക് മുന്നേ ധാരണയിൽ എത്തിയിരുന്നു. എന്നാൽ ലാലിഗയിലെ ചില റൂൾസുകളായിരുന്നു ഇതിന് തടസ്സമായി നിലകൊണ്ടിരുന്നത്. അതിനിപ്പോൾ പരിഹാരമായിട്ടുണ്ട് എന്നാണ് മാർക്ക ചൂണ്ടി കാണിക്കുന്നത്. അഞ്ച് വർഷത്തെ പുതിയ കരാറിലായിരിക്കും മെസ്സി ഒപ്പ് വെക്കുക എന്നാണ് സൂചനകൾ. കൂടാതെ 50 ശതമാനം സാലറി കുറക്കാൻ മെസ്സി സമ്മതിച്ചെന്നും റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നു.
ഏതായാലും ബാഴ്‌സ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. വരുന്ന ജോയൻ ഗാമ്പർ ട്രോഫിയിൽ യുവന്റസിനെതിരെ മെസ്സിയുണ്ടാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.വരുന്ന ഓഗസ്റ്റ് ഒമ്പതാം തിയ്യതി ഇന്ത്യൻ സമയം രാത്രി ഒരു മണിക്കാണ് ഈ മത്സരം അരങ്ങേറുക.