മെസ്സി ബാഴ്സയോട് ഒരു പടികൂടി അടുത്തു, സ്ഥിരീകരിച്ച് സാവി!
സൂപ്പർതാരം ലയണൽ മെസ്സിയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ എഫ്സി ബാഴ്സലോണയുള്ളത്. അതിനുവേണ്ടി അവർ ലാലിഗയെ സമീപിച്ചു കഴിഞ്ഞു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തങ്ങളുടെ പദ്ധതികൾ എന്തൊക്കെയാണ് എന്നുള്ളത് ബാഴ്സ ലാലിഗക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.പക്ഷേ ഇതുവരെ ലാലിഗ അതിനെ അപ്പ്രൂവൽ നൽകിയിട്ടില്ല.
ഇക്കാര്യം മാധ്യമങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ എഫ് സി ബാഴ്സലോണയുടെ പരിശീലകനായ സാവി ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു. അതായത് മെസ്സിക്ക് വേണ്ടിയും മറ്റുള്ള താരങ്ങൾക്ക് വേണ്ടിയും തങ്ങൾ ലാലിഗയെ സമീപിച്ചു കഴിഞ്ഞു എന്നാണ് സാവി ഇപ്പോൾ തുറന്നു പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Lionel Messi's one step closer to coming home 🤩
— GOAL News (@GoalNews) April 29, 2023
” ഞങ്ങൾ ലാലിഗയെ സമീപിച്ചിട്ടുണ്ട്.അത് ലയണൽ മെസ്സിയെ തിരികെ എത്തിക്കാൻ വേണ്ടി മാത്രമല്ല. മറിച്ച് അടുത്ത വർഷത്തേക്ക് ഞങ്ങളുടെ സ്‌ക്വാഡിനെ ഇംപ്രൂവ് ആക്കാൻ കൂടിയുമാണ്.പക്ഷേ ഇതൊരു പ്രധാനപ്പെട്ട ഇഷ്യൂ ഒന്നുമല്ല. ഞങ്ങൾക്ക് മുന്നിൽ ലീഗ് കിരീടം നേടാനുണ്ട്.ഇനി വരാനിരിക്കുന്ന മത്സരങ്ങളാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യം. മാത്യൂ അലെമെനിയാണ് ഇതൊക്കെ കൈകാര്യം ചെയ്യുന്നത്.അദ്ദേഹമാണ് വിവരങ്ങളൊക്കെ ഞങ്ങൾക്ക് നൽകുന്നത്. നിലവിൽ എല്ലാം നല്ല രൂപത്തിലാണ് മുന്നോട്ടുപോകുന്നത്.ഭാവിയിൽ എന്ത് സംഭവിക്കും എന്നുള്ളത് ഞങ്ങൾക്കറിയില്ല.കിരീടം നേടിയതിനു ശേഷം മാത്രമാണ് ഞങ്ങൾ ട്രാൻസ്ഫറുകളെ കുറിച്ച് സംസാരിക്കുക ” ഇതാണ് ബാഴ്സ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ലാലിഗ അനുമതി നൽകുംവരെ ശ്രമിക്കാനാണ് ബാഴ്സ ഇപ്പോൾ തീരുമാനം എടുത്തിട്ടുള്ളത്.പിഎസ്ജിയുടെയും അൽ ഹിലാലിന്റെയും ഓഫറുകൾ ഇപ്പോഴും മെസ്സിക്ക് മുന്നിൽ ഉണ്ട്. ബാഴ്സക്ക് തിരികെ എത്തിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ മെസ്സി ഇതൊക്കെ പരിഗണിച്ചേക്കും.