മെസ്സി ബാഴ്സയിൽ തിരിച്ചെത്തുമോ? സാവി പറയുന്നു!
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ ബാഴ്സയും റയലും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് റയലിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ചാണ് ഈയൊരു പോരാട്ടം അരങ്ങേറുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെ കുറിച്ച് ബാഴ്സയുടെ പരിശീലകനായ സാവി സംസാരിച്ചിരുന്നു.സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജി വിട്ടുകൊണ്ട് ബാഴ്സയിലേക്ക് വരുമെന്നുള്ള റൂമറുകൾ ഈയിടെ സജീവമായിരുന്നു.ഇക്കാര്യത്തിലും സാവി തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്.മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നും അദ്ദേഹത്തിന് എപ്പോ വേണമെങ്കിലും ബാഴ്സയിലേക്ക് വരാമെന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ Xavi on Messi: "He is the best player in history and he'll always be welcome at Barcelona."https://t.co/0QyBeJ7J5A
— MARCA in English (@MARCAinENGLISH) March 19, 2022
” ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി.അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും ബാഴ്സയിലേക്ക് വരാം.ഞങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്യും. എല്ലാദിവസവും അദ്ദേഹത്തിന് ഇങ്ങോട്ട് വരണമെന്നുള്ള ആഗ്രഹത്തിന് ഞാൻ പരിശീലകനായി ഇരിക്കുന്നിടത്തോളം കാലം പ്രശ്നമൊന്നുമില്ല. ഞങ്ങൾക്ക് അദ്ദേഹത്തോട് വലിയ ഒരു കടപ്പാടുണ്ട്.അദ്ദേഹത്തിന് പിഎസ്ജിയുമായി കരാറുണ്ട്.അദ്ദേഹത്തിന് ഇവിടെ വന്നു കൊണ്ട് പരിശീലനങ്ങൾ വീക്ഷിക്കുകയും പരിശീലനകനോട് സംസാരിക്കുകയും ചെയ്യണമെങ്കിൽ അങ്ങനെയാവാം. അദ്ദേഹം ഞങ്ങൾക്ക് ചെയ്തു തന്ന കാര്യങ്ങൾ അമൂല്യമാണ് ” ഇതാണ് സാവി പറഞ്ഞത്.