മെസ്സി ബാഴ്സയിൽ തിരികെയെത്തുമോ? പ്രതികരണവുമായി സാവി!
സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിൽ തിരികെയെത്തുമെന്നുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം മുതൽ വീണ്ടും സജീവമായിരുന്നു. മെസ്സിയുടെ ബാഴ്സയിലെ അധ്യായം അവസാനിച്ചിട്ടില്ല എന്നായിരുന്നു ബാഴ്സ പ്രസിഡന്റായ ലാപോർട്ട പറഞ്ഞിരുന്നത്. ഇതിനു പിന്നാലെ ബാഴ്സ പരിശീലകനായ സാവി മെസ്സിയെ ക്ലബ്ബിലേക്ക് തിരിച്ചെത്തിക്കണമെന്ന് ബാഴ്സയോട് ആവശ്യപ്പെട്ട് കഴിഞ്ഞു എന്നുള്ളത് സ്പോർട് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഇങ്ങനെ മെസ്സിയെ ബാഴ്സയുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള വാർത്തകൾ നിറഞ്ഞ നിൽക്കെ സാവി ഈ വിഷയത്തിൽ നേരിട്ട് പ്രതികരിച്ചിട്ടുണ്ട്. അതായത് ഈ സീസണിൽ മെസ്സിയെ ബാഴ്സയിലേക്ക് കൊണ്ടുവരൽ അസാധ്യമാണെന്നും ഭാവിയിൽ നമുക്ക് നോക്കാം എന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Xavi: "Makes no sense to speak about Leo Messi's comeback at Barcelona right now, he's under contract with PSG so it's impossible. We'll see in the future". 🚨🇦🇷 #FCB @HelenaCondis
— Fabrizio Romano (@FabrizioRomano) July 26, 2022
"Laporta had already said he hoped it was not yet the end for Messi at Barça", Xavi added. pic.twitter.com/9U0FQ9FxGX
” ഇപ്പോൾ മെസ്സിയെ ബാഴ്സയിലേക്ക് തിരികെ എത്തിക്കുക എന്നുള്ളത് അസാധ്യമായ ഒരു കാര്യമാണ്. എന്തെന്നാൽ മെസ്സിക്ക് പിഎസ്ജി
യുമായി കരാർ അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ട യാതൊരുവിധ ആവശ്യവുമില്ല. ഭാവിയിൽ എന്താവുമെന്നുള്ളത് നമുക്ക് നോക്കിക്കാണാം. ബാഴ്സയിലെ മെസ്സിയുടെ ചാപ്റ്റർ അവസാനിച്ചിട്ടില്ല എന്നുള്ളത് പ്രസിഡന്റ് പറഞ്ഞു കഴിഞ്ഞല്ലോ. ഇനി എന്താവുമെന്നുള്ളത് നോക്കിക്കാണാം ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
അതായത് മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കിയില്ലെങ്കിൽ അടുത്ത സീസണിൽ ബാഴ്സ മെസ്സിക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയേക്കും. ഈ സീസണിലെ സാധ്യതകൾ മാത്രമാണ് ഇപ്പോൾ സാവി തള്ളിക്കളഞ്ഞിട്ടുള്ളത്.