മെസ്സി ബാഴ്സയിൽ തന്നെ കരിയർ പൂർത്തിയാക്കും, കൂമാൻ പറയുന്നു
സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിടുമെന്നുള്ള വാർത്തകൾക്ക് ഒരു ശമനവുമില്ല. കഴിഞ്ഞ ദിവസം ബാഴ്സയുടെ പുതിയ പരിശീലകൻ റൊണാൾഡ് കൂമാനുമായി സംസാരിച്ച വേളയിൽ താൻ ക്ലബിൽ തുടരുമെന്ന് ഉറപ്പില്ലെന്ന് മെസ്സി അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് മെസ്സി ക്ലബ് വിടുമെന്നുള്ള വാർത്തകൾ വീണ്ടും ശക്തിയാർജ്ജിച്ചു വന്നത്. എന്നാൽ മെസ്സി തന്റെ കരിയർ ബാഴ്സയിൽ തന്നെ പൂർത്തിയാക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൂമാൻ. കഴിഞ്ഞു ദിവസം NOS ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മെസ്സിയെ കുറിച്ച് കൂടുതൽ സംസാരിച്ചത്. മെസ്സിയെന്നാൽ ബാഴ്സയും ബാഴ്സയെന്നാൽ മെസ്സിയുമാണെന്നും കൂമാൻ അറിയിച്ചു. താൻ പെപ് ഗ്വാർഡിയോളയുമായി സംസാരിച്ചിരുന്നുവെന്നും മെസ്സി എപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി ആണെന്നും തോൽവികളാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നതെന്നും പെപ് അറിയിച്ചുവെന്നും കൂമാൻ കൂട്ടിച്ചേർത്തു.
"He has to finish his career here. Messi is Barcelona and Barcelona is Messi."https://t.co/f0IHGi33sM
— Mirror Football (@MirrorFootball) August 21, 2020
” മെസ്സിയൊരു യഥാർത്ഥ ജേതാവാണ്. ഞാൻ ഇപ്പോഴും പെപ് ഗ്വാർഡിയോളയുമായി ബന്ധം പുലർത്തുന്ന ആളാണ്. ഞാൻ കഴിഞ്ഞ ദിവസം അദ്ദേഹത്തെ വിളിച്ചിരുന്നു. പെപ് എന്നോട് പറഞ്ഞത് മെസ്സി എപ്പോഴും വിജയം ആഗ്രഹിക്കുന്നു എന്നാണ്. എല്ലാം അദ്ദേഹത്തിന് കൈപിടിയിലൊതുക്കണം. അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചില്ല എങ്കിൽ, അദ്ദേഹം അസ്വസ്ഥനാവും. ഇതാണ് പെപ് അറിയിച്ചത്. എനിക്കുറപ്പുണ്ട്, മെസ്സി ഈ ടീമിനൊപ്പം നല്ല രീതിയിൽ കളിക്കുമെന്ന്. അദ്ദേഹം വളരെ പ്രധാനപ്പെട്ട താരമാണ്. അദ്ദേഹം ക്ലബിന്റെ ക്യാപ്റ്റൻ ആണ്. അദ്ദേഹം ബാഴ്സയിൽ തന്നെ കരിയർ പൂർത്തിയാക്കും. മെസ്സിയെന്നാൽ ബാഴ്സയും ബാഴ്സ എന്നാൽ മെസ്സിയുമാണ് ” കൂമാൻ പറഞ്ഞു.
🗞 — 'Untransferrable' [md]
— Barça Universal (@BarcaUniversal) August 21, 2020
• Koeman counts on him as the main focal point of his project.
• The club believe Leo would help in the recovery of the team and they refer to his contract and the €700m release clause in case he wanted to leave. pic.twitter.com/17aOL3INuH