മെസ്സി ബാഴ്സയിലേക്ക് തിരിച്ചു വരുമെന്ന റൂമറുകൾ,പ്രതികരിച്ച് ഫെറാൻ ടോറസ്!
ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ റൂമറുകൾ തന്നെയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്.മെസ്സിയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്സ തുടരുകയാണ്. തങ്ങളുടെ പ്ലാനുകൾ എന്തൊക്കെയാണ് എന്നുള്ളത് ബാഴ്സ ലാലിഗക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മെസ്സിയെ കൊണ്ടുവരാനുള്ള അപ്പ്രൂവൽ ലാലിഗ ഇതുവരെ ബാഴ്സക്ക് നൽകിയിട്ടില്ല.
ഏതായാലും മൂവി സ്റ്റാറിനോട് സംസാരിക്കുന്ന വേളയിൽ ബാഴ്സ സൂപ്പർ താരമായ ഫെറാൻ ടോറസിനോട് ലയണൽ മെസ്സിയെക്കുറിച്ച് ചോദിക്കപ്പെട്ടിരുന്നു. മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുന്നതിനെ താൻ ഇഷ്ടപ്പെടുന്നു എന്നാണ് ഫെറാൻ ടോറസ് പറഞ്ഞിട്ടുള്ളത്.മെസ്സി ക്ലബ്ബ് വിട്ടതിനുശേഷം ബാഴ്സയിലേക്ക് എത്തിയ താരമായിരുന്നു ടോറസ്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
"It's true there has been a rumour. I would like it, a farewell for him at the appropriate level for everything he has given Barca."
— Football España (@footballespana_) April 28, 2023
Ferran Torres on the potential return of Lionel Messi @cero.pic.twitter.com/tZ8UwK6YQZ
” ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരികെ വരും എന്ന റൂമർ ഉണ്ട് എന്നുള്ളത് സത്യമാണ്. തീർച്ചയായും മെസ്സി ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു. എഫ്സി ബാഴ്സലോണക്ക് ഒരുപാട് നൽകിയ താരമാണ് മെസ്സി. അതുകൊണ്ടുതന്നെ അദ്ദേഹം അർഹിക്കുന്ന രീതിയിലുള്ള ഒരു യാത്രയയപ്പ് മെസ്സിക്ക് നൽകേണ്ടതുണ്ട് ” ഇതാണ് ഫെറാൻ ടോറസ് പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിക്ക് ഇതുവരെ ഒരു ഒഫീഷ്യൽ ഓഫർ നൽകാൻ കഴിഞ്ഞിട്ടില്ല.ലാലിഗയുടെ അനുമതി ലഭിച്ചാൽ മാത്രമായിരിക്കും ബാഴ്സ ഓഫർ നൽകുക.ലാലിഗയുടെ അനുമതി ലഭിക്കുന്നതുവരെ ബാഴ്സ ശ്രമങ്ങൾ തുടരുമെന്നാണ് മാധ്യമങ്ങൾക്ക് ചെയ്തിട്ടുള്ളത്. മെസ്സിയെ തിരികെ എത്തിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അദ്ദേഹം പിഎസ്ജിയിൽ തന്നെ തുടരാനാണ് സാധ്യത.