മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് പ്രതികരിച്ച് പീക്കെ.

2021 ആയിരുന്നു സൂപ്പർതാരം ലയണൽ മെസ്സിക്ക് എഫ്സി ബാഴ്സലോണ വിടേണ്ടി വന്നത്. സാമ്പത്തിക പ്രശ്നങ്ങളായിരുന്നു മെസ്സിക്ക് വില്ലനായത്. ഇപ്പോൾ ലയണൽ മെസ്സി പിഎസ്ജിയുമായുള്ള തന്റെ കോൺട്രാക്ട് പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്.മെസ്സി ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തുമോ ഇല്ലയോ എന്നുള്ളത് ആരാധകർ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്.

മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് മുൻ ബാഴ്സ താരമായ ജെറാർഡ് പീക്കെ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തിയാൽ അത് വല്ലാത്ത ഒരു ഫീലായിരിക്കും എന്നാണ് പീക്കെ പറഞ്ഞിട്ടുള്ളത്.RAC 1 എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു പീക്കെ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സി ഇപ്പോഴും മോട്ടിവേറ്റഡ് ആണെങ്കിൽ അദ്ദേഹം യൂറോപ്പിൽ തുടരാൻ ആഗ്രഹിക്കുന്നത് സാധാരണമായ ഒരു കാര്യമാണ്.തീർച്ചയായും ബാഴ്സ അദ്ദേഹത്തിന്റെ പ്ലാനുകളിൽ പ്രവേശിച്ചിട്ടുണ്ടാവും. ചിലപ്പോൾ അദ്ദേഹം MLS ൽ പോവാനും സാധ്യതയുണ്ട്. മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുകയാണെങ്കിൽ ബാഴ്സ ആരാധകരെ സംബന്ധിച്ചിടത്തോളം അത് വലിയ ഒരു ഫീൽ തന്നെയായിരിക്കും.പക്ഷേ തന്റെ ഭാവി എന്താണ് എന്നുള്ളത് മെസ്സിക്ക് മാത്രമാണ്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ചതാരമാണ് ലയണൽ മെസ്സി.അദ്ദേഹത്തിന്റെ കരിയറിൽ മിസ്സിംഗ് ഉണ്ടായിരുന്ന വേൾഡ് കപ്പ് കൂടി നേടിയതോടുകൂടി അദ്ദേഹം എക്കാലത്തെയും മികച്ച താരമായി മാറുകയായിരുന്നു. തീർച്ചയായും സന്തോഷം കണ്ടെത്തുന്ന ഇടത്തേക്ക് മാത്രമായിരിക്കും മെസ്സി ചേക്കേറുക ” ഇതാണ് ജെറാർഡ് പീക്കെ ലയണൽ മെസ്സിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

എന്നാൽ മെസ്സി അടുത്ത സീസണിൽ ബാഴ്സയിലേക്ക് തിരിച്ചെത്താൻ സാധ്യത കുറവാണ് എന്ന് തന്നെയാണ് പലരും റിപ്പോർട്ട് ചെയ്യുന്നത്. ബാഴ്സയിലേക്ക് മടങ്ങിയെത്താൻ മെസ്സി ആഗ്രഹിക്കുന്നുണ്ടെങ്കിലും ബോർഡുമായി അത്ര നല്ല ബന്ധത്തിലല്ല മെസ്സി ഉള്ളത്. തനിക്ക് ക്ലബ്ബ് വിടേണ്ടി വന്ന സാഹചര്യത്തിൽ ക്ലബ്ബ് ബോർഡിനോടും പ്രസിഡണ്ടിനോടും മെസ്സിക്ക് ഇപ്പോഴും കടുത്ത അമർഷമുണ്ട്. അതേസമയം മെസ്സി ബാഴ്സ വിടേണ്ടി വന്നതിൽ പീക്കെക്കും ഒരു പങ്കുണ്ട് എന്നുള്ള കാര്യം ചില സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *