മെസ്സി ബാഴ്സയിലേക്ക് തിരികെ എത്തുമോ? ഡാനി ആൽവെസ് പറയുന്നു!
സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണിലായിരുന്നു ബാഴ്സ വിട്ട് കൊണ്ട് പിഎസ്ജിയിലേക്കെത്തിയത്. സാമ്പത്തിക പ്രതിസന്ധിയായിരുന്നു മെസ്സി ബാഴ്സ വിടാൻ കാരണമായത്. എന്നാൽ മെസ്സിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ഡാനി ആൽവെസ് ബാഴ്സയിലേക്ക് മടങ്ങിയെത്തിയിരുന്നു.മുമ്പ് ബാഴ്സയിൽ ഒരുമിച്ച് കളിച്ചവരാണ് മെസ്സിയും ഡാനി ആൽവസും.
മെസ്സി പാരീസിൽ ഹാപ്പിയാണ് എന്ന് തോന്നുന്നില്ല എന്ന കാര്യം ഈയിടെ ഡാനി ആൽവെസ് പറഞ്ഞിരുന്നു.ഇതേ കുറിച്ച് കഴിഞ്ഞ ദിവസം സ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ ഡാനിയോട് ചോദിക്കപ്പെട്ടിരുന്നു.മെസ്സി ബാഴ്സയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് ഡാനി ആൽവെസ് മറുപടിയായി കൊണ്ട് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 10, 2022
“മെസ്സി എന്താണ് ചിന്തിക്കുന്നതെന്നോ അദ്ദേഹം എന്താണ് ആഗ്രഹിക്കുന്നതെന്നോ എനിക്കറിയില്ല.പക്ഷെ എനിക്കൊപ്പം ഒരു ‘ലാസ്‌റ്റ് ഡാൻസിന്’ വേണ്ടി അദ്ദേഹം ബാഴ്സയിലേക്ക് തിരികെ വരാൻ ഞാനാഗ്രഹിക്കുന്നു. എന്തുകൊണ്ട് അദ്ദേഹത്തിന് ബാഴ്സയിലേക്ക് തിരികെ വന്നുകൂടാ? ഇതിനേക്കാൾ മികച്ച സ്ഥലം മറ്റൊരിടത്തുമില്ല. ബാഴ്സയെക്കാൾ മികച്ചതാവാൻ നമുക്ക് കഴിയില്ല.അദ്ദേഹം ക്ലബ്ബ് വിട്ടുകൊണ്ട് മറ്റൊരു അനുഭവത്തിന് ശ്രമിച്ചു. ഇനി അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കിൽ ക്ലബ്ബിലേക്ക് തിരികെ വരാനുള്ള ഒരു സമയമാണിത് ” ഡാനി ആൽവെസ് പറഞ്ഞു.
മെസ്സി ബാഴ്സയിലേക്ക് തിരികെ വരുമെന്നുള്ള അഭ്യൂഹങ്ങൾ ഇവിടെ സജീവമായിരുന്നു.മെസ്സിക്ക് വേണ്ടി ബാഴ്സയുടെ വാതിലുകൾ തുറന്നിടുമെന്നായിരുന്നു സാവിയും ലാപോർട്ടയും അറിയിച്ചിരുന്നത്.