മെസ്സി..ബാഴ്സയിലേക്ക് തിരികെയെത്താനുള്ള സമയം വൈകിയിട്ടില്ല : താരത്തെ സ്വാഗതം ചെയ്ത് ബാഴ്സ ഇതിഹാസം പുയോൾ!

കഴിഞ്ഞ സീസണിലായിരുന്നു സൂപ്പർതാരം ലയണൽ മെസ്സി ബാഴ്സയോട് വിട പറഞ്ഞുകൊണ്ട് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയിലേക്കെത്തിയത്. രണ്ടുവർഷത്തെ കരാറിലാണ് മെസ്സി ഒപ്പ് വെച്ചിരിക്കുന്നത്. എന്നാൽ മെസ്സിയെ ബാഴ്സയിലേക്ക് തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് ഈ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ചില ചർച്ചകൾ നടന്നിരുന്നു. ബാഴ്സ പ്രസിഡന്റ് ലാപോർട്ടയും പരിശീലകനായ സാവിയുമൊക്കെ ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

നിലവിൽ ലയണൽ മെസ്സിക്ക് ഒരു വർഷത്തെ കരാർ കൂടിയാണ് പിഎസ്ജിയുമായി അവശേഷിക്കുന്നത്.ഈ സീസണിനു ശേഷം മെസ്സി ബാഴ്സയിലേക്ക് തിരികെ എത്തുമോ എന്നുള്ളത് ആരാധകർ ഉറ്റു നോക്കുന്ന ഒരു കാര്യമാണ്. ഇപ്പോഴിതാ ബാഴ്സ ഇതിഹാസവും ലയണൽ മെസ്സിയുടെ മുൻ സഹതാരവുമാ
യിരുന്ന കാർലോസ് പുയോൾ ഒരിക്കൽ കൂടി മെസ്സിയെ ബാഴ്സയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.ബാഴ്സയിലേക്ക് തിരിച്ചെത്താനുള്ള സമയം വൈകിയിട്ടില്ല എന്നാണ് പുയോൾ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ലയണൽ മെസ്സിക്ക് ബാഴ്സയിലേക്ക് തിരിച്ചെത്താനുള്ള സമയം ഇപ്പോഴും വൈകിയിട്ടില്ല.മെസ്സിക്ക് ഇനി ഒരു വർഷത്തെ കരാർ കൂടിയാണ് അവശേഷിക്കുന്നത്.ആ സമയത്ത് എന്ത് വേണമെങ്കിലും സംഭവിക്കാം.അത് ലയണൽ മെസ്സിയെയും സാവിയെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. പക്ഷേ മെസ്സിക്ക് ബാഴ്സയിലേക്ക് എപ്പോ വേണമെങ്കിലും കടന്നു വരാം ” ഇതാണ് ബാഴ്സയുടെ മുൻ നായകൻ കൂടിയായ പുയോൾ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ മികച്ച തുടക്കം മെസ്സിക്ക് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. മൂന്ന് ഗോളുകളും 6 അസിസ്റ്റുകളും ഈ ലീഗ് വണ്ണിൽ മെസ്സി നേടിയിട്ടുണ്ട്. മെസ്സിയുടെ കരാർ പുതുക്കാൻ തന്നെയാണ് പിഎസ്ജി താല്പര്യപ്പെടുന്നത്.എന്നാൽ ഖത്തർ വേൾഡ് കപ്പിന് ശേഷമായിരിക്കും മെസ്സി തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!