മെസ്സി ബാഴ്സയിലേക്കോ? പുതിയ പ്രസ്താവനകളുമായി ലാപോർട്ടയും ടെബാസും!

സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയോട് വിടപറഞ്ഞു കഴിഞ്ഞു.അധികം വൈകാതെ തന്നെ മെസ്സി തന്റെ ഭാവിയെക്കുറിച്ച് ഒരു അന്തിമ തീരുമാനം എടുക്കും. അടുത്ത സീസണിൽ മെസ്സി ഏത് ക്ലബ്ബിലാണ് കളിക്കുക എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്. മെസ്സി ബാഴ്സയിലേക്ക് തിരികെ വരാനാണ് അദ്ദേഹത്തിന്റെ ഭൂരിഭാഗം ആരാധകരും ആഗ്രഹിക്കുന്നത്.

മെസ്സിയുടെ ഭാവി അറിയാൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കാൻ അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ ബാഴ്സക്ക് സാധിക്കുമോ എന്നത് തന്നെയാണ് ഏവർക്കും അറിയേണ്ടത്. ഒരിക്കൽ കൂടി ബാഴ്സയുടെ പ്രസിഡണ്ടായ ജോയൻ ലാപോർട്ട ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. മെസ്സിയെ തിരികെ എത്തിക്കൽ ബുദ്ധിമുട്ടാണോ എന്ന് ചോദിച്ചാൽ ബുദ്ധിമുട്ടാണ് എന്ന് തന്നെ താൻ പറയും എന്നാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സിയെ എത്തിക്കൽ നിലവിൽ ബുദ്ധിമുട്ടാണ്. പക്ഷേ എന്താണ് സംഭവിക്കുക എന്നുള്ളത് നമുക്ക് നോക്കിക്കാണാം ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.

ബാഴ്സലോണയുടെ ഡയറക്ടർ ആയ അലെമനിയും സമാനമായ പ്രസ്താവന തന്നെയാണ് നടത്തിയിട്ടുള്ളത്. ലാലിഗയുടെ വിശദീകരണങ്ങൾക്ക് വേണ്ടി തങ്ങൾ കാത്തിരിക്കുകയാണ് എന്നാണ് അലെമനി വ്യക്തമാക്കിയിരുന്നത്. മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമോ എന്നുള്ള ചോദ്യം ലാലിഗയുടെ പ്രസിഡന്റായ ഹവിയർ ടെബാസിനോടും കഴിഞ്ഞ ദിവസം ചോദിക്കപ്പെട്ടിരുന്നു.ഈ ചോദ്യം എന്നോടല്ല, ബാഴ്സയോട് പോയി ചോദിക്കൂ എന്നായിരുന്നു ടെബാസ് പറഞ്ഞിരുന്നത്.

ചുരുക്കത്തിൽ മെസ്സിയെ തിരിച്ചെത്തിക്കാനുള്ള പച്ചക്കൊടി ഇതുവരെ ലാലിഗ വീശിയിട്ടില്ല.കാര്യങ്ങൾ ഇപ്പോൾ സങ്കീർണ്ണമാണ്. ബാഴ്സയിലേക്ക് മെസ്സിക്ക് തിരിച്ചു വരാൻ കഴിഞ്ഞിട്ടില്ലെങ്കിൽ മെസ്സി എങ്ങോട്ട് പോകുമെന്നുള്ളതാണ് ആരാധകർക്ക് ആശങ്ക നൽകുന്ന കാര്യം. മെസ്സി സൗദിയിലേക്ക് പോകുമെന്ന റൂമറുകൾ ഉണ്ടെങ്കിലും അങ്ങനെ സംഭവിക്കരുതേ എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പ്രാർത്ഥിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *